‘പഞ്ചാബികൾ പഞ്ചാബിൽ പോയി പഠിച്ചാൽ മതിയെന്ന് പറഞ്ഞു’; പ്രിൻസിപ്പലിനെതിരെ ഗുരുതര ആരോപണവുമായി ജസ്പ്രീതിന്റെ ബന്ധുക്കൾ

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളജിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പലിനും കോളജ് അധികൃതർക്കുമെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. ആത്മഹത്യക്ക് കാരണം പരീക്ഷയെഴുതാൻ അനുവദിക്കാത്തതാണെന്നും, പ്രിൻസിപ്പൽ ഉത്തരവാദിത്തം ഏറ്റെടുത്ത് മാപ്പ് പറയണമെന്നും ജസ്പ്രീതിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

അറ്റൻഡൻസ് കുറവ് പരിഹരിക്കുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെ ഹാജരാക്കിയിട്ടും പ്രിൻസിപ്പൽ പരിഗണിച്ചില്ലെന്നായിരുന്നു ജസ്പ്രീത് സിംഗിന്റെ കുടുംബാംഗങ്ങളുടെ പരാതി. മകന്റെ ആത്മഹത്യക്ക് കാരണം കോളജിന്റെ ധിക്കാരപരമായ സമീപനമാണെന്ന് പിതാവ് മൻമോഹൻ സിംഗ് പറഞ്ഞു.

തന്റെ പിതാവ് കരഞ്ഞ് കാലുപിടിച്ച് അപേക്ഷിച്ചിട്ടും മാനേജ്മെന്റ് ചെവിക്കൊണ്ടില്ലെന്ന് സഹോദരിമാരും ആരോപിച്ചു.സംസ്‌കാര ചടങ്ങിന് പോലും അധ്യാപകർ എത്തിയില്ല. പഞ്ചാബികൾ പഞ്ചാബിൽ പോയി പഠിച്ചാൽ മതി എന്നായിരുന്നു പ്രിൻസിപ്പലിന്റെ പ്രതികരണം.

അതിനിടെ ആത്മഹത്യയ്ക്ക് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു പ്രവർത്തകർ മാർച്ച് നടത്തി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

story highlights- juspreet singh, suicide

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top