Advertisement

പെരിയ ഇരട്ടക്കൊലപാതക കേസ് ; അന്വേഷണരേഖകള്‍ സിബിഐക്ക് കൈമാറാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി

March 3, 2020
Google News 2 minutes Read

പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണരേഖകള്‍ സിബിഐക്ക് കൈമാറാത്ത പൊലീസ് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി. കേസ് സിബിഐക്ക് വിട്ട നടപടിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ തീരുമാനമായിട്ടേ മറ്റുനടപടികളിലേക്ക് പോവുകയുള്ളു എന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പ്രതിപക്ഷത്തിന്റേത് വിടുവായത്തമാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തെതുടര്‍ന്നുണ്ടായ ബഹളം ഭരണപ്രതിപക്ഷാംഗങ്ങള്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ വെല്ലുവിളിയായി.

പെരിയകേസില്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമമുണ്ടെന്ന് കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് സിബിഐക്ക് വിട്ടതെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ പറഞ്ഞു. സിബിഐ അന്വേഷണത്തിനെതിരെ വാദിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി അഭിഭാഷകരെ കൊണ്ടുവരുന്നതിന്നെയും ഷാഫി വിമര്‍ശിച്ചു. കൊലപാതകത്തില്‍ സിപിഐഎമ്മിന് നേരിട്ട് ബന്ധമുണ്ടെന്ന് കുറ്റപത്രത്തില്‍ വ്യക്തമാണ്.വിടുവായത്തിന് മറുപടിയില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം പ്രതിപക്ഷബഹളത്തിന് ഇടയാക്കി.

ഭരണപക്ഷവും ഇരിപ്പിടം വിട്ട് മുഖ്യമന്ത്രിയുടെ സീറ്റിനരുകിലേക്ക് വന്നതോടെ പരസ്പരം പോര്‍വിളിയായി. ബഹളത്തിനിടെ ഇപി ജയരാജന്‍ മോശം പരാമര്‍ശം നടത്തിയെന്ന് വിഡി സതീശന്‍ ആരോപിച്ചു. ഇരുകൂട്ടരും ശാന്തരായതോടെ പ്രസംഗം തുടര്‍ന്ന മുഖ്യമന്ത്രി വിടുവായത്തമെന്ന വാക്ക് അഞ്ചിലേറെ തവണ ആവര്‍ത്തിച്ചു. പെരിയ കേസ് സിബിഐക്ക് കോടതി വിധിയില്‍ സര്‍ക്കാരിന് എതിര്‍പ്പുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, ആവശ്യമെങ്കില്‍ ഇനിയും’ അഭിഭാഷകരെ കൊണ്ടുവരുമെന്നും അറിയിച്ചു. വിടുവായത്തമെന്നത് മുഖ്യമന്ത്രിക്ക് ചേര്‍ന്ന പരാമര്‍ശമല്ലെന്ന് പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Story Highlights- Peria double murder case, Chief Minister, justifies police action

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here