Advertisement

സിഎഎയ്‌ക്കെതിരെ യു എൻ മനുഷ്യാവകാശ സംഘടന സുപ്രിംകോടതിയിൽ; ആഭ്യന്തര വിഷയമെന്ന് സർക്കാർ

March 3, 2020
0 minutes Read

പൗരത്വ നിയമത്തിനെതിരെ സുപ്രിംകോടതിയിൽ ഹർജിയുമായി യുഎൻ മനുഷ്യാവകാശ സംഘടനാ മേധാവി. സിഎഎ കേസിൽ കോടതി നടപടികളിൽ ഇടപെടണമെന്ന് ചൂണ്ടിക്കാട്ടിയാണ് യുഎൻ മനുഷ്യാവകാശ കൗൺസിൽ ഹർജി നൽകിയത്.

അതേസമയം, സിഎഎ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പുറമേ നിന്നുള്ളവർക്ക് ഇടപെടാനാകില്ലെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സിഎഎ പൂർണമായും ഭരണഘടനാപരമാണെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പറഞ്ഞു.

ദീർഘകാലകമായി ഇന്ത്യ ബഹുമാനിക്കുന്ന മനുഷ്യാവകാശങ്ങളെയാണ് നിയമം പ്രതിഫലിപ്പിക്കുന്നത്. നിയമ സംവിധാനത്തിൽ ഇന്ത്യൻ ജനതക്ക് പൂർണ വിശ്വാസമുണ്ടെന്നും സുപ്രിംകോടതിക്ക് മുമ്പാകെ നിയമം നില നിൽക്കുമെന്നാണ് പ്രതീക്ഷയെന്നും രവീഷ് കുമാർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top