Advertisement

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

May 3, 2024
2 minutes Read

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആലപ്പുഴ എആർ ക്യാമ്പിലെ പൊലീസ് ഉദ്യോ​ഗസ്ഥനാണ് ശ്യാം ഘോഷ്. ജോലിയിൽ ലീവെടുത്ത് ഇരിക്കുകയായിരുന്നു.( Police officer found Dead in Alappuzha)

രണ്ടു വർഷം മുൻപാണ് ശ്യാം ഘോഷ് സർവീസിൽ പ്രവേശിച്ചത്. വിവാഹ ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു. പുറത്തേക്ക് ഒന്നും പോകാറില്ലെന്ന് വീട്ടുകാർഡ പറയുന്നു. രാത്രി ഭക്ഷണം കഴിച്ചതിന് ശേഷം മുറിയിൽ പോയതായിരുന്നു ശ്യാം ഘോഷ്. രാവിലെ മുറി തുറക്കുന്നില്ലായിരുന്നു. അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നാലെ വാതിൽ തള്ളി തുറന്ന് എത്തിയപ്പോഴാണ് ശ്യാം ഘോഷിനെ തൂങ്ങിയ നിലയിൽ കണ്ടത്. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Story Highlights : Police officer found Dead in Alappuzha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top