Advertisement

ഡൽഹിയിലെത്തിയ 14 ഇറ്റാലിയൻ വിനോദ സഞ്ചാരികൾക്കും വൈറസ് ബാധ

March 4, 2020
0 minutes Read

രാജ്യം കൊവിഡ് 19 ഭീതിയിൽ. 25 പേർക്ക് കൂടി രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചു. ഡൽഹിയിലെത്തിയ 14 ഇറ്റാലിയൻ വിനോദ സഞ്ചാരികൾക്കും വൈറസ് ബാധയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ പറഞ്ഞു.

കേരളത്തിൽ അടക്കം രാജ്യത്ത് ഇതുവരെ 28 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇന്ത്യയിലെത്തിയ 21 ഇറ്റാലിയൻ വിനോദസഞ്ചാരികളിൽ 14 പേർക്കും കൂടെ ഉണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഡ്രൈവർക്കും രോഗം സ്ഥിരീകരിച്ചു. ഇവരെ ചാവ്‌ളയിലെ ഐടിബിപി ക്യാപിൽ നിന്നും സഫ്ദർജംഗ് ആശുപത്രിയിലേക്ക് മാറ്റും. കേന്ദ്ര ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലൊക്കെ പരിശോധന ശക്തമാക്കി. രോഗബാധയുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. വിദേശത്ത് നിന്നും എത്തുന്നവരെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാണ് രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

വൈറസ് ബാധിതനായ ഡൽഹി സ്വദേശിയുടെ കുട്ടി പഠിക്കുന്ന നോയിഡയിലെ സ്‌കൂളിൽ നിരീക്ഷണത്തിലായിരുന്ന ആറുപേർക്ക് രോഗബാധയില്ലെന്ന് കണ്ടെത്തി. എന്നാൽ, ഇയാൾക്കൊപ്പം യാത്ര ചെയ്ത ആഗ്രയിലെ ആറ് ബന്ധുക്കൾക്കും കൊറോണ സ്ഥിരീകരിച്ചു. വൈറസ് ബാധ പടരുന്ന സാഹചര്യത്തിൽ ആൾക്കൂട്ടങ്ങൾ ഉള്ള പരിപാടികൾ പരമാവധി ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ഹോളി ആഘോഷങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നതിയും നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top