കൊറോണ; യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കും

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ നാല് ആഴ്ചത്തേയ്ക്കാണ് വിദ്യാലയങ്ങൾ അടയ്ക്കുന്നത്.

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ മുൻ കരുതലെന്നോണമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടയ്ക്കുന്നത്. സ്‌കൂളുകൾക്കും കോളജുകൾക്കും സർവകലാശാലകൾക്കും അവധി ബാധകമാണ്. അതിനിടെ കൂടുതൽ ഗൾഫ് രാജ്യങ്ങളിലേക്ക് കൊറോണ പടർന്നു പിടിച്ചത് ആശങ്ക സൃഷ്ടിക്കുകയാണ്. അതേസമയം യുഎഇയിൽ ആറ് പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.

story highlights- corona virus, UAE

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top