വിലക്ക് നീക്കി ; ഷെയ്‌ന് പുതിയ സിനിമകളില്‍ അഭിനയിക്കാം

യുവ നടന്‍ ഷെയ്ന്‍ നിഗമിന്റെ വിലക്ക് നീക്കി. നിലവില്‍ മുടങ്ങിയ സിനിമകള്‍ പൂര്‍ത്തീകരിച്ച് ഏപ്രില്‍ 15 മുതല്‍ ഷെയ്‌ന് പുതിയ സിനിമകളില്‍ അഭിനയിക്കാം. വെയില്‍, കുര്‍ബാനി സിനിമകളുടെ ഷൂട്ടിംഗ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കും.
നാല് മാസത്തിലേറെ നീണ്ട യുവ നടന്‍ ഷെയ്ന്‍ നിഗമുമായി ബംന്ധപെട്ട വിവാദങ്ങള്‍ക്ക് തിരശീല വീണു. താരസംഘടനയും നിര്‍മാതാക്കളുടെ സംഘടനയും ഷെയ്ന്‍ നിഗവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്രശ്‌നപരിഹാരത്തിന് വഴി തെളിഞ്ഞത്. 18 ദിവസമാണ് വെയില്‍ സിനിമ പൂര്‍ത്തീകരിക്കാന്‍ വേണ്ടത്. ശേഷം ഈ മാസം 31 മുതല്‍ കുര്‍ബാനി സിനിമ പൂര്‍ത്തീകരിക്കും. കുര്‍ബാനി സിനിമ പൂര്‍ത്തീകരിക്കാന്‍ വേണ്ടത് 13 ദിവസമാണ് . മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കുന്നതോടെ ഏപ്രില്‍ 15 മുതല്‍ ഷെയ്ന്‍ നിഗത്തിന് പുതിയ സിനിമകളില്‍ അഭിനയിക്കാം.
ചിത്രീകരണം മുടങ്ങിയ വെയില്‍, കുര്‍ബാനി സിനിമകളുടെ നിര്‍മാതാക്കള്‍ക്ക് 32 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഇന്നലെ ചേര്‍ന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായിരുന്നു. ഷെയ്‌ന് നിര്‍മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീങ്ങി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായതിനാല്‍ ഷെയ്‌നിനെതിരെ ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ വിലക്കും നീക്കി.
Story Highlights- ban was lifted, Shane nigam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here