കൊറോണ വ്യാപനം; ഹോളി ആഘോഷത്തിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി

കൊറോണ വ്യാപനത്തെ തുടർന്ന് ഹോളി ആഘോഷത്തിൽ പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസ് ബാധ തടയുന്നതിനായി ആളുകൾ കൂട്ടം ചേരുന്നത് പരമാവധി ഒഴിവാക്കണമെന്ന് വിദഗ്ധർ നിർദേശിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹോളി ആഘോഷങ്ങളിൽ നിന്ന് വിട്ട് നിൽക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്.

Experts across the world have advised to reduce mass gatherings to avoid the spread of COVID-19 Novel Coronavirus. Hence, this year I have decided not to participate in any Holi Milan programme.
— Narendra Modi (@narendramodi) March 4, 2020
സംഘംചേർന്നുള്ള ആഘോഷങ്ങളിൽ നിന്ന് സ്വയം വിട്ട് നിൽക്കുന്നതിനൊപ്പം മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതിനും വേണ്ടിയാണ് ഈ തീരുമാനത്തിന് പിന്നിൽ. ഇന്ത്യ സന്ദർശിക്കാൻ ഇറ്റലിയിൽ നിന്ന് എത്തിയ 15 പേർ ഉൾപ്പെടെ 18 പേർക്ക് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ ഡൽഹി സ്വദേശിയും ഉൾപ്പെടും. വിനോദസഞ്ചാരികൾ ധാരാളം എത്തുന്ന സ്ഥലമാണ് ഡൽഹി എന്നിരിക്കെ വൈറസ് ബാധിതരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയുണ്ട്. രാജ്യത്ത് വൈറസ് ബാധിതതരുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രി ഹർഷവർധൻ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here