കൊവിഡ് 19; ഇന്ത്യ മരുന്നുകളുടെ കയറ്റുമതി നിരോധിച്ചു

കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ 26 ഇന മരുന്നുകളുടെയും മരുന്ന് നിര്‍മാണത്തിനാവശ്യമായ ചേരുവകളുടെയും കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തി. പാരസെറ്റാമോള്‍, വൈറ്റമിന്‍ ബി വണ്‍, ബി 12, ടിനിഡാസോള്‍, മെട്രോനിഡസോള്‍ എന്നീ മരുന്നുകളും പ്രൊജസ്റ്റെറോണ്‍ ഹോര്‍മോണ്‍, ക്ലോറംഫെനിക്കോള്‍, ഒര്‍നിഡസോള്‍ തുടങ്ങിയവയുടെ ഉള്‍പ്പെടെയുള്ള 26 മരുന്നുകളുടെ ചേരുവകളുമാണ് കയറ്റുമതി ചെയ്യുന്നത് താത്കാലിക നിരോധിച്ചിരുക്കുന്നത്.

ജെനറിക് മരുന്നുകളുടെ ഏറ്റവും വലിയ ഉത്പാദക രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ തീരുമാനം രാജ്യാന്തരതലത്തില്‍ മരുന്നുകളുടെ ലഭ്യതയെ ബാധിക്കുമെന്നാണ് വിദഗ്ധ അഭിപ്രായം. ലോകത്ത് ആരോഗ്യ മേഖലയില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ജെനറിക് മരുന്നാണ് പാരസെറ്റാമോള്‍. വൈറസ് ബാധിതരെ ചികിത്സിക്കുന്നതിന് മരുന്നുകളുടെ കുറവ് രാജ്യാന്തര അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയില്‍ മരുന്നുകള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ അസംസ്‌കൃത ചേരുവകളുടെ 70 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. കൊവിഡ് 19 ബാധയെ തുടര്‍ന്ന് ചൈനയില്‍ നിന്ന് അസംസ്‌കൃത ചേരുവകളുടെ ഇറക്കുമതി നിലച്ചത് ഇന്ത്യയിലുള്ള ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്.  ഈ സാഹച്ചര്യം കൂടി കണക്കിലെടുത്താണ് കയറ്റുമതി തത്കാലത്തേക്ക് നിരോധിച്ചിരിക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ തീരുമാനം രാജ്യാന്തരതലത്തില്‍ മരുന്നുവില വര്‍ധിക്കാന്‍ കാരണമാകും. അതേസമയം, ആഭ്യന്തര ആവശ്യത്തിനുള്ള മരുന്നുകളുടെ മൂന്ന് മാസത്തേക്കുള്ള ശേഖരം രാജ്യത്തുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

 

Story Highlights- Covid 19,  India bans exports of drugs, corona virus
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top