നമ്മളെല്ലാം ചില സമയങ്ങളില്‍ ഭ്രാന്തന്മാരാണ്; സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായി ‘കുക്കു’

ചില സമയങ്ങളില്‍ എല്ലാവരും ഭ്രാന്തന്മാരാണെന്ന് പറയാതെ പറഞ്ഞുവയ്ക്കുകയാണ് കുക്കു എന്ന ഷോര്‍ട്ട് ഫിലിം. പതിവ് ഹ്രസ്വചിത്ര ആവിഷ്‌കരണങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു ദൃശ്യാനുഭവമാണ് അജ്മല്‍ റഹ്മാന്‍ സംവിധാനം ചെയ്ത കുക്കു നല്‍കുന്നത്.
വി ഓള്‍ ഗോ ലിറ്റില്‍ മാഡ് സം ടൈംസ് എന്ന ടാഗ്‌ലൈനിലാണ് ഷോര്‍ട്ട് ഫിലിം അവതരിപ്പിച്ചിരിക്കുന്നത്. ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം രണ്ട് വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കെ. ആര്‍ മിഥുനും ശ്രീനാഥ് മുരളീധരനും ചേര്‍ന്നാണ് നിര്‍മാണം. സംവിധായകനായ അജ്മല്‍ റഹ്മാന്‍ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നതും.
Story Highlights: short film
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here