സൽവയ്ക്ക് ഇനി ചിരിക്കാം; ബോംബുകളെ ഭയപ്പെടാതെ

ഇനി മൂന്ന് വയസുകാരി സൽവയ്ക്ക് ബോംബുകളെ ഭയപ്പെടാതെ ചിരിക്കാം. സൽവക്കും അച്ഛൻ അബ്ദുള്ള അൽ മുഹമ്മദിനും തുർക്കി സർക്കാർ അഭയം നൽകി. ആഭ്യന്തര യുദ്ധം സർവനാശം വിതച്ച സിറിയയിൽ ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് പേടിക്കാതിരിക്കാൻ ഉറക്കെ ചിരിക്കുന്ന മകളുടെയും അച്ഛന്റെയും വീഡിയോ നേരത്തെ ലോക മന:സാക്ഷിയെ നൊമ്പരപ്പെടുത്തിയിരുന്നു.
Read Also: വ്യോമാക്രമണത്തെ ചിരികൊണ്ട് നേരിടാൻ മകളെ പഠിപ്പിച്ച് അച്ഛൻ; ഇത് സിറിയൻ ജനതയുടെ ദുർവിധി
ഇന്നലെയാണ് സൽവയും അച്ഛൻ അബ്ദുള്ള അൽ മുഹമ്മദും സുരക്ഷിതമായി തുർക്കിയിലെത്തിയ വിവരം ലോകമറിഞ്ഞത്. ദക്ഷിണ തുർക്കിയിലെ റെയ്ഹാൻലി അഭയാർത്ഥി ക്യാമ്പിലാണ് ഇപ്പോൾ ഇരുവരുമുള്ളത്. തുർക്കി സർക്കാർ നേരിട്ടിടപെട്ട് ഇവരെ സിറിയയിൽ നിന്ന് ക്ലിവെഗോസു അതിർത്തി ഗേറ്റ് വഴി തുർക്കിയിലെത്തിക്കുകയായിരുന്നു.
ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയിൽ ബോംബ് പൊട്ടുമ്പോൾ മൂന്ന് വയസുകാരിയായ കൊച്ചു സൽവയുടെ പേടി ഇല്ലാതാക്കാൻ ഉറക്കെ ചിരിക്കാൻ അച്ഛൻ മകളെ പരിശീലിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. യുദ്ധഭീകരതയുടെ നേർക്കാഴ്ചയായ ആ ദൃശ്യങ്ങൾ കണ്ട് മനസലിഞ്ഞാണ് തുർക്കി സർക്കാർ രാജ്യത്ത് അഭയം നൽകിയത്.
syria
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here