സ്‌നേഹ നിലയത്തിലെ അന്തേവാസിയുടെ മരണത്തിന് കാരണം മര്‍ദനമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തൃത്താലയിലെ സ്‌നേഹ നിലയത്തില്‍ മര്‍ദനമേറ്റ അന്തേവാസി മരിച്ചത്
ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതംമൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോട്ടിലെ കണ്ടെത്തല്‍. വയറ്റിലെ നീര്‍ക്കെട്ട് മരണത്തിന് കാരണമായി. സംഭവവുമായി ബന്ധപ്പെട്ട് സ്‌നേഹനിലയം വാര്‍ഡന്‍ മുഹമ്മദ് നബീല്‍ എന്ന കുഞ്ഞി തങ്ങളെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു.
പാലക്കാട് തൃത്താല സ്‌നേഹനിലയത്തില്‍ വെച്ച് കഴിഞ്ഞ മാസമാണ് വലപ്പാട് സ്വദേശി സിദ്ദിഖിന് മര്‍ദനമേറ്റത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്നലെയാണ് സിദ്ദിഖ് മരിച്ചത്. ആന്തരികവയവങ്ങള്‍ക്ക് ഏറ്റ ക്ഷതം മൂലം വയറ്റില്‍ നീര്‍ക്കെട്ടുണ്ടായത് മരണത്തിലേക്ക് നയിച്ചതയാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക കണ്ടെത്തല്‍. ലാത്തിക്ക് സമാനമായ രീതിയിലുള്ള വടികള്‍ കൊണ്ട് സിദ്ദിഖിനെ മര്‍ദിച്ചതിന്റെ പാടുകളും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തില്‍ സ്‌നേഹനിലയം വാര്‍ഡന്‍ മുഹമ്മദ് നബീല്‍ എന്ന കുഞ്ഞിത്തങ്ങളെ തൃത്താല പോലീസ് കസ്റ്റഡിയില്‍ എടുത്തു. നേരത്തെ കുഞ്ഞി തങ്ങടക്കം അഞ്ചുപേര്‍ ചേര്‍ന്ന് തന്നെ മര്‍ദിച്ചെന്ന് മരിച്ച സിദ്ദിഖ് വെളിപ്പെടുത്തിയതിന്റെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു.
മാനസിക ആസ്വാസ്ഥ്യമുള്ളവരെ ചികിത്സിക്കുന്നതിനടക്കം ഉള്ള അനുമതി സ്ഥാപനത്തിന് ഇല്ലെന്നും ആരോഗ്യ വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ കൊലപാതകം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയാറായിട്ടില്ല. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സിദ്ദിഖിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
Siddique, Post-mortem reports, snehalayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here