കൊറോണ വൈറസ് വ്യാപനം; യുഎഇയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു

കൊറോണ വൈറസ് ഗൾഫിലെങ്ങും പടരുന്ന സാഹചര്യത്തിൽ യുഎഇയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ദുബായിലും അബുദാബിയിലും നടത്താനിരുന്ന പ്രധാന വിനോദ കായിക പരിപാടികളെല്ലാം മാറ്റിവച്ചു. ദുബായി ഭരണാധികാരിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിൽ വൈറസിനെ പ്രതിരോധിക്കാനുള്ള നടപടികളെ കുറിച്ച് ചർച്ച നടന്നു.
ദുബായിലും അബുദാബിയിലുമായി നടക്കാനിരുന്ന പ്രധാനപ്പെട്ട വിനോദ കായിക പരിപാടികൾ മാറ്റിവച്ചു. നഴ്‌സറി സ്‌കൂളുകൾക്ക് മാർച്ച് ഒന്ന് മുതൽ അവധി നൽകിയിരിക്കുകയാണ്. സ്‌കൂളുകളിലും കുട്ടികളുമായി ബന്ധപ്പെട്ട പരിപാടികളും നിർത്തിവെച്ചു. ആരാധനാലയങ്ങളിൽ ആരാധന രീതിയിലും സമയക്രമങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. പനിയോ ജലദോഷമോ ഉള്ളവർ വീട്ടിൽ തന്നെ പ്രാർത്ഥനകൾ നടത്തിയാൽ മതിയെന്നും യുഎഇ ശെരിയാ ഇഫ്താ കൗൺസിൽ അറിയിച്ചു. ദുബായി ഭരണാധികാരിയുടെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന ക്യാബിനറ്റ് യോഗത്തിലും രോഗ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച നടന്നു. മികച്ച രീതിയിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ ആണ് രാജ്യത്തു നടത്തുന്നതെന്നും വരും ദിവസങ്ങളിൽ വിദഗ്ധരുടെ നിർദേശങ്ങൾ അനുസരിച്ചു നിരീക്ഷണവും, പ്രതിരോധ പ്രവർത്തനങ്ങളും തുടരുമെന്നും ക്യാബിനറ്റ് അറിയിച്ചു. രാജ്യത്ത് ദൈനംദിന പ്രവർത്തികളെല്ലാം സാധാരണ പോലെ തന്നെയാണെന്നും വ്യാജ വാർത്തകൾ ആരും പ്രചരിപ്പിക്കരുതെന്നും അധികൃതർ അറിയിച്ചു .
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here