Advertisement

ഇനി നിയമ തടസമില്ല; നിർഭയ പ്രതികളുടെ വധശിക്ഷ ഈ മാസം 20ന്

March 5, 2020
Google News 1 minute Read

നിർഭയ കേസിൽ ഡൽഹി പട്യാല ഹൗസ് കോടതി പുതിയ മരണവാറന്റ് പുറപ്പെടുവിച്ചു. മാർച്ച് 20 ന് രാവിലെ 5.30 ന് പ്രതികളെ തൂക്കിലേറ്റണമെന്ന് വരണ വാറന്റിൽ പറയുന്നു. ഇത് നാലാം തവണയാണ് നിർഭയ കേസിൽ കോടതി മരണ വാറന്റ് പുറപ്പെടുവിക്കുന്നത്.

എല്ലാ പ്രതികളുടേയും ദയാഹർജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ വാറന്റ് പ്രഖ്യാപിച്ചത്. ഇന്നലെ കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്തയുടെ ദയാഹർജി തള്ളിയിരുന്നു. പ്രതികൾക്ക് മുന്നിൽ ഇനി നിയമപരിഹാര മാർഗങ്ങൾ അവശേഷിക്കുന്നില്ല. പവൻകുമാറിന് ജയിൽചട്ട പ്രകാരം പതിനാല് ദിവസം കൂടി ലഭിക്കും.

2012 ഡിസംബറിലാണ് പാരാമെഡിക്കൽ വിദ്യാർത്ഥിനി ഓടുന്ന ബസിൽ പീഡനത്തിന് ഇരയായത്. തുടർന്ന് ചികിത്സയിലായിരിക്കെ മരിച്ചു. ആറുപേരാണ് കേസിലെ പ്രതികൾ. മുഖ്യപ്രതിയായ റാം സിംഗ് തിഹാർ ജയിലിൽ വച്ച് ജീവനൊടുക്കിയിരുന്നു. പ്രായപൂർത്തിയാകാത്ത മറ്റൊരു പ്രതി ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിരുന്നു.

story highlights- nirbhaya case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here