Advertisement

കള്ള പാസ്പോർട്ടുമായി റോണാൾഡീഞ്ഞോ പിടിയിൽ

March 5, 2020
Google News 1 minute Read

ബ്രസീലിയൻ ഇതിഹാസ ഫുട്ബോൾ താരം റൊണാൾഡീഞ്ഞോ കള്ള പാസ്പോർട്ടുമായി പിടിയിൽ. വ്യാജ പാസ്പോർട്ടുമായി പാരാഗ്വയിൽ വച്ചാണ് താരം പിടിയിലായത്. ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രതി ചേർക്കപ്പെട്ട റൊണാൾഡീഞ്ഞോയുടെ പാസ്പോർട്ട് 2018ൽ ബ്രസീലിയൻ ഭരണകൂടം തടഞ്ഞു വച്ചിരുന്നു. ഇത് മറച്ചു വെച്ചാണ് അദ്ദേഹം വ്യാജ പാസ്പോർട്ടുമായി പരാഗ്വയിലേക്ക് കടക്കാൻ ശ്രമിച്ചത്.

സഹോദരൻ റോബർട്ടോയൊടൊപ്പമാണ് റോണാൾഡീഞ്ഞോ പിടിയിലായത്. ഒരു ചാരിറ്റി പരിപാടിക്കായി എത്തിയ ഇരുവരും വിമാനത്താവളത്തിലെ പരിശോധനകളിൽ നിന്നൊക്കെ രക്ഷപ്പെട്ടെങ്കിലും പരാഗ്വേയിലെ ഒരു ഹോട്ടലിൽ വച്ച് പിടിയിലാവുകയായിരുന്നു. പാസ്പോർട്ടിൽ മറ്റു വിവരങ്ങളൊക്കെ കൃത്യമായി രേഖപ്പെടുത്തിയിരുന്നെങ്കിലും പൗരത്വം പരാഗ്വെ ആണെന്ന് കാണിച്ചിരുന്നു. ഇതേത്തുടർന്ന് സംശയം തോന്നിയ ഹോട്ടൽ അധികൃതർ പരിശോധിച്ചതിനെത്തുടർന്നാണ് പാസ്പോർട്ട് വ്യാജമാണെന്ന് കണ്ടെത്തിയത്. ഇവരെ ഹോട്ടലിൽ തടഞ്ഞു വച്ചിരിക്കുകയാണ്. അതേ സമയം, ഇരുവരും എത്തിയത് ഒരു കസീനോ പ്രമോഷൻ്റെ ഭാഗമായാണെന്നും സൂചനകൾ ഉണ്ട്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. തടഞ്ഞു വച്ചിരിക്കുന്ന ഇവരെ എന്ത് ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്നും പൊലീസ് അറിയിച്ചു.

2015ൽ അനധികൃതമായി മീൻ പിടിച്ച ഇരുവരുടെയും പാസ്പോർറ്റ് 2018ൽ ബ്രസീലിയൻ ഭരണകൂടം തടഞ്ഞു വച്ചിരുന്നു. ഒപ്പം 8.5 മില്ല്യൺ ഡോളർ പിഴയും ഇവർ ഒടുക്കി.

ബാലൻ ഡി ഓർ ജേതാവായ റോണാൾഡോ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായാണ് കണക്കാക്കപ്പെടുന്നത്. എഫ്സി ബാഴ്സലോണ, എസി മിലാൻ തുടങ്ങിയ മുൻനിര ക്ലബുകളിൽ കളിച്ചിട്ടുള്ള ഈ 39കാരൻ ബ്രസീലിനായി ലോകകപ്പ് കിരീടവും നേടിക്കൊടുത്തിട്ടുണ്ട്. 2018ലാണ് അദ്ദേഹം സജീവ ഫുട്ബോളിൽ നിന്ന് വിരമിച്ചത്.

Story Highlights: Ronaldinho arrested in Paraguay after fake passport claims

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here