വെളിച്ചപ്പാടിന്റെ വ്യക്തിഹത്യയിൽ യുവതി ജീവനൊടുക്കിയ സംഭവം; വനിതാ കമ്മീഷൻ കേസെടുത്തു

വെളിച്ചപ്പാടിന്റെ വ്യക്തിഹത്യയിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയ ആണ് കേസെടുത്തത്.
വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ ആത്മഹത്യ ചെയ്ത ശ്യാംഭവിയുടെ വീട്ടിൽ സന്ദർശനം നടത്തി. കുടുംബാംഗങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ശ്യാംഭവിയുടെ അമ്മ തങ്കയും ഭർത്താവ് ജോബിന്റെ അമ്മ ബേബിയും വിവരങ്ങൾ കമ്മീഷനെ ധരിപ്പിച്ചു. വിഷയത്തിൽ തൃശൂർ എസ്.പിയോട് ഇന്ന് തന്നെ റിപ്പോർട്ട് തേടുമെന്നും ജോസഫൈൻ പറഞ്ഞു.
read also: വീട്ടമ്മയുടെ ആത്മഹത്യ; വെളിച്ചപ്പാട് അറസ്റ്റിൽ
പാലാഴിയിലെ കുടുംബ ക്ഷേത്രത്തിലെ ചടങ്ങിനിടെയാണ് ശ്യാംഭവിക്ക് ദുരനുഭവമുണ്ടായത്. യുവതിക്ക് സ്വഭാവദൂഷ്യം ഉണ്ടെന്നും ദേവിക്ക് മുന്നിൽ തെറ്റ് ഏറ്റ് പറഞ്ഞ് പരസ്യമായി മാപ്പ് പറയണമെന്നും കോമരം തുള്ളിയ ശ്രീകാന്ത് അവിടെ കൂടി നിന്ന ആളുകൾക്ക് മുന്നിൽവച്ച് വിളിച്ചു പറഞ്ഞു. ഇതിൽ മനംനൊന്താണ് ശ്യാംഭവി ആത്മഹത്യ ചെയ്തത്. ശ്രീകാന്തിനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
story highlights- suicide, sreekanth, komaram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here