കൊറോണ പ്രതിരോധം: ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍

കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിന് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്.
- വിനോദ സഞ്ചാരികള്‍, യാത്രക്കാര്‍ എന്നിവര്‍ എവിടെ നിന്നാണ് വരുന്നതെന്ന വിവരണശേഖരണം നടത്തുക.
- ഹസ്തദാനം കഴിവതും ഒഴിവാക്കുക.
- തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല വച്ച് മുഖം മറയ്ക്കുക.
- വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയ സഞ്ചാരികളുമായി ഇടപെടുമ്പോള്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുക
- മാസ്‌കുകള്‍ ധരിക്കുക. ഉപയോഗശേഷം മാസ്‌കുകള്‍ ശാസ്ത്രിയമായി സംസ്‌കരിക്കുക.
- യാത്രാവേളയില്‍ എസി ഒഴിവാക്കുകയും വിന്‍ഡോകള്‍ തുറന്നിട്ട് വായുസഞ്ചാരം ഉറപ്പുവരുത്തുകയും ചെയ്യുക.
- സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക.
- കൊറോണ ലക്ഷണങ്ങളായ പനി, ചുമ, ശ്വാസതടസം എന്നീ ലക്ഷണങ്ങള്‍ യാത്രക്കാര്‍ക്ക് അനുഭവപ്പെടുന്ന പക്ഷം, വാഹനത്തിന്റെ ഉള്‍വശം ബ്ലീച്ച്
സൊല്യുഷന്‍/ ഫിനോയില്‍ ഉപയോഗിച്ച് തുടയ്ക്കുക
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here