Advertisement

കൊവിഡ് 19 ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സൈനികരെ വിന്യസിക്കും

March 6, 2020
1 minute Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തെ അഞ്ച് മേഖലകളില്‍ സൈനികരെ വിന്യസിക്കും. 1500 സൈനികരെയാണ് കരുതല്‍ കേന്ദ്രങ്ങളിലേക്ക് വിന്യസിക്കുക. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങലിലെ പഞ്ചിംഗ് മാര്‍ച്ച് 31 വരെ ഒഴിവാക്കി.

രാജ്യത്ത് രോഗം പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ അവലോകന യോഗം വിളിച്ചുചേര്‍ത്ത് സ്ഥിതിഗതികള്‍ വിലയിരുത്തി. ആശുപത്രികള്‍ പൂര്‍ണ സജ്ജമായിരിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പ്രാഥമികഘട്ടത്തില്‍ ജെയ്ല്‍മെര്‍, സുറത്ത് ഘട്ട് , ചെന്നൈ, കൊല്‍ക്കത്ത, സെക്കന്ദരാബാദ് എന്നിവിടങ്ങളിലേക്കാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സൈനികരെ അയക്കുന്നത്. സേനകള്‍ ഹോളി ആഘോഷങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചു. പാര്‍ലമെന്റ് ആരോഗ്യമാര്‍ഗരേഖ പുറത്തിറക്കിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പഞ്ചിംഗ് മാര്‍ച്ച് 31 വരെ ഒഴിവാക്കാന്‍ തീരുമാനിച്ചു. ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമം തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.

ആള്‍ക്കൂട്ട പൊതുപരിപാടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്കും ആരോഗ്യ മന്ത്രാലയം നല്‍കി. രാജ്യാതിര്‍ത്തിപങ്കിടുന്ന സംസ്ഥാനങ്ങളിലും, വിമാനത്താവളങ്ങളിലും കര്‍ശന പരിശോധന തുടരും. മാര്‍ച്ച് 15ന് ഡല്‍ഹിയില്‍ നടക്കാത്താനിരുന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പ് മാറ്റി വച്ചു. അതിനിടെ രാജ്യത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥീരികരിച്ചു. തായ്ലാന്‍ഡില്‍ നിന്നെത്തിയ ഡല്‍ഹി സ്വദേശിക്കാണ് രോഗം സ്ഥീരികരിച്ചത്.

Story Highlights- Covid 19, corona virus, Soldiers, defensive work

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top