Advertisement

72 ലക്ഷത്തിന്‍റെ കേന്ദ്ര സർക്കാർ ഫണ്ട് നിരസിച്ച് പത്തനംതിട്ട ജമാഅത്ത് ജുമാ മസ്ജിദ്

March 6, 2020
Google News 2 minutes Read

കേന്ദ്ര സർക്കാർ ആരാധാലയങ്ങളുടെ വികസനത്തിനായി അനുവദിച്ച തുക നിരസിച്ച് പത്തനംതിട്ട ജമാഅത്ത് ജുമാ മസ്ജിദ്. സ്വദേശ് ദർശൻ പദ്ധതിയുടെ സ്പിരിച്വൽ സർക്യൂട്ടിൽ ഉൾപ്പെടുത്തി അനുവദിച്ച തുകയാണ് പള്ളിയുടെ ജമാഅത്ത് കമ്മറ്റി നിരസിച്ചത്. രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിച്ചാണ് പള്ളി കമ്മറ്റിയുടെ തീരുമാനം.

Read Also: തിരുനക്കര ക്ഷേത്രത്തിൽ മോഷണം

പത്തനംതിട്ട ജമാഅത്ത് ജുമാ മസ്ജിദ് ഉൾപ്പെടെ അഞ്ച് പള്ളികൾക്കാണ് സ്വദേശ് ദർശൻ പദ്ധതിയുടെ സ്പിരിച്വൽ സർക്യൂട്ടില്‍ ഉൾപ്പെടുത്തി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചത്. ഇതിൽ 72 ലക്ഷത്തോളം രൂപയാണ് പത്തനംതിട്ട ജമാഅത്ത് ജുമാ മസ്ജിദിന് വേണ്ടി മാത്രം അനുവദിച്ചത്. ഫണ്ട് അനുവദിച്ച ആരാധനാലയങ്ങളുടെ അന്തിമ പട്ടികയിൽ മാറ്റം വരാൻ സാധ്യതയുണ്ടെങ്കിലും ഇതിന് മുൻപ് തന്നെ പത്തനംതിട്ട ജമാഅത്ത് ജുമാ മസ്ജിദ് കമ്മറ്റിയുടെ തീരുമാനം വ്യക്തമാക്കുകയായിരുന്നു

കേന്ദ്ര ടൂറിസം വകുപ്പിന് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതുകൊണ്ട് പദ്ധതി നടത്തിപ്പിലെ വിശദീകരണം തേടി 2019 മാർച്ച് 30 ന് പള്ളി കമ്മിറ്റി ജില്ലാ ടൂറിസം വകുപ്പിന് കത്തയച്ചിരുന്നു. എന്നാൽ ഈ കത്തിന് ഇത് വരെയും മറുപടി ലഭിച്ചിട്ടില്ലെന്നും സെക്രട്ടറി പറയുന്നു. കത്തിന് വിശദീകരണം ലഭിക്കുകയാണെങ്കിൽ ജമാഅത്ത് കമ്മിറ്റിയിൽ ചർച്ച ചെയ്ത ശേഷമാകും ഫണ്ട് സ്വീകരിക്കണോ എന്ന കാര്യത്തിൽ അന്തിമസതീരുമാനം ഉണ്ടാവുക. ഈ പദ്ധതിയിൽ ഉൾപ്പെട്ട ജില്ലയിലെ മറ്റൊരു പള്ളി കൂടി തുക നിരസിച്ചതായാണ് സൂചന.

 

 

pathanamthitta jamath juma masjid refuses to accept central fund

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here