തിരുനക്കര ക്ഷേത്രത്തിൽ മോഷണം

കോട്ടയം തിരുനക്കര ക്ഷേത്രത്തിൽ മോഷണം. ചുറ്റുമതിലിനുള്ളിലെയും ശ്രീകോവിലിലെയും ഭണ്ഡാരം കുത്തി തുറന്ന മോഷ്ടാവ് കറൻസി നോട്ടുകൾ മാത്രമാണെടുത്തത്. സുരക്ഷാ ജീവനക്കാരുടെ മുറി പുറത്തു നിന്ന് പൂട്ടിയ ശേഷമായിരുന്നു മോഷണം.
പുലർച്ചെ ഒന്നരയോടെ ആയിരുന്നു തിരുനക്കര ക്ഷേത്രത്തിൽ മോഷണം നടന്നത്. മതിൽക്കെട്ടിനകത്ത് കടന്ന മോഷ്ടാവ് സുരക്ഷാ ജീവനക്കാരന്റെ മുറി പൂട്ടിയ ശേഷം അരമണിക്കൂർ നിരീക്ഷണം നടത്തി. ശേഷമാണ് ശിവന്റെയും അയ്യപ്പന്റെയും ശ്രീകോവിലിനു മുന്നിലെ ഭണ്ഡാരങ്ങൾ കവർന്നത്. കറൻസി നോട്ടുകൾ മാത്രമാണ് ഇയാൾ കൊണ്ടു പോയത്. സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞെങ്കിലും മങ്കി ക്യാപ്പ് ധരിച്ചതിനാൽ മുഖം വ്യക്തമല്ല. പുലർച്ചെ ഡ്യൂട്ടിക്കെത്തിയ സുരക്ഷാ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. ക്ഷേത്രത്തിന് സമീപത്തെ ഭാരത് ആശുപത്രിയിൽ കാർ മോഷണം പോയത് കഴിഞ്ഞ ദിവസമാണ്. കോട്ടയം വെസ്റ്റ് പൊലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.
Story Highlights: theft in kottayam thirunakkara temple
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here