മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലി തർക്കം; അഭിഭാഷകനെ മർദിച്ച് കൊന്നു

മാലിന്യം നിക്ഷേപിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് അഭിഭാഷകൻ കൊല്ലപ്പെട്ടു. ചെങ്ങന്നൂരാണ് സംഭവം. പുത്തൻകാവ് സ്വദേശി എബ്രഹാം വർഗീസാണ്(66) മരിച്ചത്. സംഭവത്തിൽ അയൽവാസികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കഴിഞ്ഞദിവസം രാത്രി 11.45 ഓടെയായിരുന്നു സംഭവം. എബ്രഹാം വർഗീസ് പുത്തൻകാവിന് സമീപം മാലിന്യം നിക്ഷേപിക്കുന്നത് പതിവായിരുന്നു. വെള്ളിയാഴ്ച രാത്രി മാലിന്യം നിക്ഷേപിക്കാനെത്തിയതോടെ സമീപവാസികളുമായി തർക്കമുണ്ടായി. തുടർന്ന് ബൈക്കിൽ മടങ്ങിയ അഭിഭാഷകനെ പിന്തുടർന്നെത്തിയ രണ്ടുപേർ മർദിച്ച് കൊല്ലുകയായിരുന്നു.

മൃതദേഹം ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആലപ്പുഴ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

story highlights- murder,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top