കൊറോണ: മരണസംഖ്യ 3485 ആയി

കൊവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം 3485 ആയി. ഇറ്റലിയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 197 ആയി ഉയർന്നു. ചൈനയ്ക്ക് പുറത്ത് കൊവിഡ് മരണം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ഇറ്റലിയിലാണ്. അതേസമയം ലോകത്താകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു.
49 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇറ്റലിയിൽ മാത്രം രോഗം ബാധിച്ച് മരിച്ചത്. 4636 പേർക്ക് രോഗം ബാധിച്ചു. രോഗവ്യാപനം തടയാൻ രാജ്യത്ത് പൊതുചടങ്ങുകൾ ഒഴിവാക്കണമെന്ന കർശന നിർദേശമുണ്ട്. പള്ളികളിലെ വെള്ളിയാഴ്ച പ്രാർത്ഥനകളും ഒഴിവാക്കി. കൊവിഡ് ബാധയെത്തുടർന്ന് 10 ദിവസത്തേക്ക് സ്‌ക്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വത്തിക്കാൻ, സെർബിയ, സ്ലോവാക്യ, പെറു, ടോഗോ എന്നിവിടങ്ങളിൽ ആദ്യ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
Read Also : കൊറോണ പ്രതിരോധം: ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍
അതേസമയം ചൈനയിൽ മൊത്തം മരിച്ചവരുടെ എണ്ണം 3070 ആയി. ഇവിടെ 80,651 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് 19 ബാധിച്ച് ഇറാനിൽ 124 പേർ മരിച്ചപ്പോൾ ദക്ഷിണ കൊറിയയിൽ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 42 ആയി. ഇറാനിൽ 4,747 പേർക്കും ദക്ഷിണ കൊറിയയിൽ 7,041 പേർക്കുമാണ് രോഗം ബാധിച്ചത്. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്കിന്റെ ലണ്ടൻ ഓഫിസും സിംഗപ്പൂർ ആസ്ഥാന ഓഫിസിന്റെ ഭാഗവും അടക്കും. സിംഗപ്പൂർ ഓഫിസിലെ ഒരാൾക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
Story Highlights- Corona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here