ചാനൽ വിലക്ക്; പ്രധാനമന്ത്രിക്ക് ആശങ്ക; തെറ്റുപറ്റിയെങ്കിൽ തിരുത്തുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ

രണ്ട് മലയാളം ചാനലുകൾക്ക് വിലക്കേർക്കെപ്പുത്തിയ സംഭവത്തിൽ പ്രധാനമന്ത്രി ആശങ്ക അറിയിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കും. തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ തിരുത്തുമെന്നും മന്ത്രി പറഞ്ഞു.
ചാനലുകളെ വിലക്കിയതായി അറഞ്ഞയുടൻ പുനഃസ്ഥാപിക്കാൻ നിർദേശം നൽകി. ഓഫീസിലെത്തിയാൽ ഉടൻ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പുണെയിൽ മാധ്യമങ്ങളോടാണ് മന്ത്രിയുടെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ വാർത്താ ചാനലുകളുടെ സംപ്രേഷണം കേന്ദ്രസർക്കാർ രണ്ടു ദിവസത്തേക്ക് വിലക്കിയത് ഇന്നലെയാണ്. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തപ്പോൾ വാർത്താ വിതരണ സംപ്രേഷണ ചട്ടങ്ങൾ ലംഘിച്ചു എന്നായിരുന്നു ആരോപണം. ഇന്ന് പുലർച്ചയോടെ വിലക്ക് നീക്കിയിരുന്നു.
മുഖം നന്നായില്ലെങ്കിൽ കണ്ണാടി തകർക്കുന്ന നിലപാടാണ് മാധ്യമ വിലക്കിലൂടെ കേന്ദ്ര സർക്കാർ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. ഇത് അപകടകരമായ പ്രവണതയാണ്. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് നിലനിൽക്കുന്നതെന്നും പിണറായി വിജയൻ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഷയത്തിൽ പ്രതികരിച്ചിരുന്നു.
story highlights- channel ban, asianet ban, media one
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here