Advertisement

കൊവിഡ് 19 ; രോഗ വ്യാപനം വലിയ ആശങ്ക ഉണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന

March 8, 2020
Google News 1 minute Read

കൊവിഡ് 19 ബാധിച്ച് ലോകത്താകെ മരിച്ചവരുടെ എണ്ണം 3598 ആയി. ഒരു ലക്ഷത്തി അയ്യായിരത്തി ഇരുപത്തിനാല് പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. രോഗ വ്യാപനം വലിയ ആശങ്ക ഉണ്ടാക്കുന്നതായി ലോകാരോഗ്യ സംഘടന പ്രതികരിച്ചു.

കൊവിഡ് ആദ്യം സ്ഥിരീകരിച്ച ചൈനയില്‍ ഇന്ന് പുതുതായി രോഗം സ്ഥിരീകരിച്ചത് 44 പേര്‍ക്കാണ്. രോഗം ബാധിച്ച് രാജ്യത്ത് ഇന്ന് 27 പേര്‍ മരിച്ചു. ചൈനയില്‍ ഇതുവരെ രോഗം ബാധിച്ച് മരിച്ചത് 3097 പേരാണ്. ചൈനയ്ക്ക് പുറത്ത് ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള ദക്ഷിണ കൊറിയയില്‍ ഇന്ന് മാത്രം രോഗം ബാധിച്ചത് 93 പേര്‍ക്കാണ്. രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 7134 പേര്‍ക്കാണ്. മാള്‍ട്ടയിലും ബള്‍ഗേറിയയിലും പുതുതായി രോഗം സ്ഥിരീകരിച്ചു. ഇറ്റലിയില്‍ 36 പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. ഇതോടെ ഇറ്റലിയില്‍ ആകെ മരണം 233 ആയി . ഇറാനില്‍ മരണം 145 ആയി. അമേരിക്കയില്‍ ഇതുവരെ മരിച്ചത് 19 പേരാണ്. രോഗം ബാധിച്ചവരുടെ എണ്ണം 437 ആയി.

കലിഫോര്‍ണിയയില്‍ 3500 പേരുള്ള വിനോദസഞ്ചാര കപ്പല്‍ അടുത്തെങ്കിലും യാത്രക്കാരില്‍ 21 പേര്‍ രോഗബാധിതരായതിനാല്‍ ആരെയും കപ്പലില്‍ നിന്ന് ഇറങ്ങാന്‍ അനുവദിച്ചിട്ടില്ല. ഈജിപ്തിലേക്കു വന്ന 150 യാത്രക്കാരുള്ള കപ്പലില്‍ 12 പേര്‍ക്ക് രോഗബാധയുണ്ടെന്ന് കണ്ടെത്തി. അമേരിക്ക, ഫ്രാന്‍സ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ ഈ കപ്പലിലുണ്ട്.

Story Highlights- Covid 19, World Health Organization, CORONA VIRUS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here