കൊറോണ: ഇന്ത്യൻ പര്യടനം റദ്ദാക്കില്ലെന്ന് ദക്ഷിണാഫ്രിക്ക

കൊറോണ ബാധയെത്തുടർന്ന് ഇന്ത്യൻ പര്യടനം റദ്ദാക്കുമെന്ന അഭ്യൂഹങ്ങളെ തള്ളി ദക്ഷിണാഫ്രിക്ക. അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ കളിക്കുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യക്കെതിരായ ടീമിനെ ദക്ഷിണാഫ്രിക്ക പ്രഖ്യാപിച്ചിരുന്നു.
മുൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസി ദക്ഷിണാഫ്രിക്കൻ ടീമിൽ തിരിച്ചെത്തി. ഓസീസിനെതിരായ ഏകദിന പരമ്പരയിൽ അരങ്ങേറിയ ജന്നമൻ മലൻ, കെയിൻ വെറെയ്ൻ എന്നിവർ ടീമിൽ കളിക്കും. ടെംബ ബാവുമ, ലുതോ സിംപാല, റസി വാൻ ഡർ ഡസൻ, ജോൺ-ജോൺ സ്മട്സ്, ജോർജ് ലിൻഡെ തുടങ്ങിയ യുവതാരങ്ങളൊക്കെ ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്. ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ വിജയിച്ച ദക്ഷിണാഫ്രിക്ക പുതിയ തലമുറയെ പരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
മൂന്ന് എകദിനങ്ങൾക്കായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിൽ എത്തുക. മാർച്ച് 12ന് ധരംശാലയിൽ വച്ച് ആരംഭിക്കുന്ന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങൾ കൊൽക്കത്ത, ലക്നൗ എന്നിവിടങ്ങളിൽ നടക്കും.
ന്യൂസീലൻഡിനെതിരെ ഏകദിന, ടെസ്റ്റ് പരമ്പരകൾ വൈറ്റ് വാഷ് ചെയ്യപ്പെട്ടത് ഇന്ത്യക്ക് ക്ഷീണമാണ്. അതേ സമയം, ഡികോക്കിൻ്റെ നായകത്വത്തിനു കീഴിൽ മെച്ചപ്പെട്ട പ്രകടനം നടത്തിക്കൊണ്ടിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരിയിരുന്നു.
Story Highlights: South Africa will play in india
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here