കൊവിഡ് 19 ; 1116 പേര്‍ നിരീക്ഷണത്തില്‍, രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യ നില തൃപ്തികരം

കൊവിഡ് 19 രോഗ ബാധ സംശയത്തില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 1116 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായവരുടെ 807 സാമ്പിളുകള്‍ എന്‍ഐവി യില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണെന്നും മന്ത്രി വ്യക്തമാക്കി. ബാക്കിയുള്ള പരിശോധനാഫലത്തിനായി കാത്തിരിക്കുകയാണ്. വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന അഞ്ച് വ്യക്തികളെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരം ഇന്ന് ഒഴിവാക്കിയിതായും മന്ത്രി അറിയിച്ചു.

പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരു കുട്ടിക്കും കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രവര്‍ത്തനങ്ങളും നടപടിക്രമങ്ങളും ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ആറ് പേരാണ് കൊവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്നും മന്ത്രി പറഞ്ഞു.

Story Highlights- Covid 19, 1116 persons In observation, coronavirus, corona kerala updates

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top