ആലുവായില്‍ വന്‍ ലഹരി മരുന്നു വേട്ട, എംഡിഎംഎയുമായി യുവാവ് പിടിയില്‍

മാരക ലഹരി വിഭാഗത്തില്‍ പെട്ട എംഡിഎംഎ(മെത്തലിന്‍ ഡൈ ഓക്‌സിമെത്ത് ആഫെറ്റമിന്‍) യുമായി കര്‍ണാടക കൊടക് സ്വദേശി യാസിനെ (25) ആലുവ എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സോജന്‍ സെബാസ്റ്റ്യനും സംഘവുമാണ് പ്രതിയെ പിടികൂടിയത്.
ബംഗളൂരുവില്‍ നിന്ന് വാങ്ങി എറണാകുളത്ത് ഡിജെ പാര്‍ട്ടിക്ക് കൊടുക്കുന്നതിനായി കൊണ്ട് വരുന്നതിനിടയിലാണ് പ്രതിയെ എക്‌സൈസ് സംഘം പിടികൂടിയത്. പതിവായി എറണാകുളം ഭാഗത്ത് എംഡിഎംഎ വിഭാഗത്തില്‍ പെട്ട മയക്ക്മരുന്നുകള്‍ എത്തിച്ച് കൊടുക്കുന്നതില്‍ പ്രധാന കണ്ണിയാണ് ഇയാള്‍. അഞ്ച് ഗ്രാം എംഡിഎംഎ കൈവശം വച്ചാല്‍ 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും കിട്ടാവുന്ന കുറ്റമാണ്. അഞ്ച് ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും പിടികൂടുമ്പോള്‍ ഇയാളുടെ കൈവശം ഉണ്ടായിരുന്നു. എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് ആലുവ സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേകം സംഘം
അന്വേഷണം ആരംഭിച്ചത്.
Story Highlights ; Drugs seized, Aluva
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here