Advertisement

കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞു, ബസിന്റെ താക്കോൽ ഊരിയെറിഞ്ഞു; യാത്രക്കാരെ പെരുവഴിയിലാക്കി യുവാവ്

19 hours ago
1 minute Read

ആലുവയിൽ കാറിൽ കെഎസ്ആർടിസി ബസ് ഉരഞ്ഞുവെന്ന് ആരോപിച്ച് ബസിന്റെ താക്കോൽ ഊരിയെറിഞ്ഞ് യുവാവിന്റെ പരാക്രമം. തെറ്റായ ദിശയിലൂടെ ഓവർടേക്ക് ചെയ്തുവന്ന കാറാണ് അപകടം സൃഷ്ടിച്ചതെന്നാണ് കെഎസ്ആർടിസി ഡ്രൈവർയുടെ ആരോപണം. സംഭവത്തിൽ യുവാവിനെതിരെ ആലുവ പൊലീസ് കേസെടുത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചിട്ടുണ്ട്.

ഒരു ആഴ്ച മുമ്പാണ് സംഭവം നടന്നത്. ആലുവയിൽ നിന്നും മാളയിലേക്ക് സർവീസ് നടത്തുന്ന ബസിന്റെ താക്കോലാണ് യുവാവ് ഊരിയെറിഞ്ഞത്. മാർത്താണ്ഡവർമ്മ പാലത്തിന് സമീപമാണ് സംഭവം നടന്നത്.

സംഭവശേഷം മാപ്പ് പറഞ്ഞു കേസ് ഒത്തുതീർപ്പാക്കാൻ യുവാവ് മാള ഡിപ്പോയിൽ എത്തിയെങ്കിലും ജീവനക്കാർ മാപ്പ് നിഷേധിച്ചു. ഡ്രൈവർക്ക് വലിയ മാനസിക സമ്മർദ്ദം ഉണ്ടായി എന്നാണ് ജീവനക്കാർ പറയുന്നത്.

Story Highlights : Youth snatches and throws away bus key Aluva

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top