കൊറോണ; കെഎസ്ആർടിസി ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി

കൊറോണ കേരളത്തിൽ പടരുന്ന സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്ന വരെ കെഎസ്ആർടിസി ജീവനക്കാർക്ക് ബയോമെട്രിക് പഞ്ചിംഗ് ഒഴിവാക്കി. സർവീസ് നടത്തുന്ന ബസുകളിലെ ജീവനക്കാർക്ക് മാസ്‌ക് നൽകാൻ നടപടി സ്വീകരിക്കും. മന്ത്രി എ കെ ശശീന്ദ്രൻ കെഎസ്ആർടിസി മാനേജിംഗ് ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്.
Read Also: കൊവിഡ്-19; ടോയിലറ്റ് പേപ്പർ ക്ഷാമം; ആവശ്യത്തിനായി അച്ചടിക്കാത്ത പേജുകൾ ഉൾപ്പെടുത്തി പത്രം
കൊച്ചിയിൽ മൂന്ന് വയസുകാരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചത് ഇന്ന് രാവിലെയാണ്. ഇറ്റലിയിൽ നിന്ന് എത്തിയ കുഞ്ഞിനാണ് രോഗം സ്ഥിരീകരിച്ചത്. ഏഴാം തിയതിയാണ് ഇവർ കൊച്ചിയിൽ വിമാനമിറങ്ങിയത്. ഇറ്റലിയിൽ നിന്ന് ദുബായിലേക്ക് എത്തി, അവിടെ നിന്ന് കൊച്ചിയിലേക്ക് എത്തുകയായിരുന്നു. കുഞ്ഞിനൊപ്പം മാതാപിതാക്കളെയും കളമശേരി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
എയർപോർട്ടിൽ വച്ച് തന്നെ കുഞ്ഞിനെയും മാതാപിതാക്കളെയും സ്‌ക്രീനിംഗിന് വിധേയരാക്കിയിരുന്നു. കുഞ്ഞിന് പനി ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കേരളത്തിൽ എത്തിയശേഷം ഇവർ മറ്റ് ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ ആറ് പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്.
corona, ksrtc
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here