Advertisement

കൊവിഡ്-19; ടോയിലറ്റ് പേപ്പർ ക്ഷാമം; ആവശ്യത്തിനായി അച്ചടിക്കാത്ത പേജുകൾ ഉൾപ്പെടുത്തി പത്രം

March 9, 2020
1 minute Read

കൊവിഡ്-19 ലോക രാജ്യങ്ങളിൽ പടർന്നുകൊണ്ടിരിക്കേ ജനങ്ങൾ വൻതോതിൽ സാധനങ്ങൾ വാങ്ങിക്കൂട്ടുകയാണ്. അതിൽ കൂടുതലും സാനിറ്ററി ഉത്പന്നങ്ങളും. ഓസ്‌ട്രേലിയയിൽ അങ്ങനെ ആളുകൾ വാങ്ങിക്കൂട്ടി ടോയിലറ്റ് പേപ്പറിന് വൻ ക്ഷാമമായി. അതേ തുടർന്ന് ടോയിലറ്റ് പേപ്പറിന്റെ ആവശ്യത്തിനായി അച്ചടിക്കാതെ വെള്ള പേജുകൾ ഇറക്കിയിരിക്കുകയാണ് ഓസ്‌ട്രേലിയയിൽ ഒരു പത്രം.

എൻ ടി ന്യൂസാണ് സാമൂഹിക പ്രതിബന്ധതയോടെ കാര്യങ്ങളെ നോക്കി കണ്ടിരിക്കുന്നത്. ‘അച്ചടിക്കാത്ത പേജുകൾ പത്രത്തോടൊപ്പം നൽകിയിരിക്കുന്നു. അടിയന്തരമായ ഉപയോഗത്തിന് പത്രത്തിനുള്ളിൽ ഞങ്ങൾ എട്ട് പേജുകൾ അച്ചടിക്കാതെ ഉൾപ്പെടുത്തിയിരിക്കുന്നു’ എന്ന് പത്രം സമൂഹ മാധ്യമത്തിലൂടെ പറഞ്ഞു. ജനങ്ങളിൽ നിന്ന് പത്രം ചെയ്ത ഈ നല്ല കാര്യത്തിന് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആളുകൾ വൻതോതിൽ സാധനങ്ങൾ വാങ്ങിക്കൂട്ടിയതിനാൽ ഓസ്‌ട്രേലിയയിൽ ഓൺലൈൻ സ്റ്റോറിലും സൂപ്പർ മാർക്കറ്റുകളിലും ടോയിലറ്റ് പേപ്പർ കിട്ടാത്ത അവസ്ഥയാണ് എന്നാണ് വിവരം.

 

news paper, australia, corona, toilet paper

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top