Advertisement

‘വസുദൈവ കുടുംബകം, RSS നൂറാം വാർഷികം വിപുലമായി ആഘോഷിക്കുന്നില്ല, പകരം ആശയം എല്ലാവരിലും എത്തിക്കും’: ഗവർണർ രാജേന്ദ്ര ആർലേക്കർ

May 3, 2025
1 minute Read
GOVERNOR

ആദരിക്കേണ്ട ഡോ.ഹെഡ്ഗേവാറിനെയും ഗുരുജിയെയും കുറിച്ച് ഇന്ന് തെറ്റായ ആഖ്യാനങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് കേരള ഗവർണർ രാജേന്ദ്ര ആർലേക്കർ. പെഹൽഗാമിൽ ആക്രമണം നടന്നത് സനാധനികൾക്ക് നേരെയാണ്. മതം നോക്കിയുള്ള ആക്രമണമാണ് നടന്നത്.

പാകിസ്താൻ സാർവദേശീയ ഭീകരവാദത്തിന് ഫണ്ട് ചെയ്യുന്നു. വെസ്റ്റേൺ രാജ്യങ്ങൾ എല്ലാം ചില ആഖ്യാനങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്. തീവ്രവാദം വളർത്തുന്നു. എന്നാൽ വസുദൈവ കുടുംബകം എന്നതാണ് ഭാരതത്തിൻറെ നിലപാട്.ആർഎസ്എസ് നൂറാം വാർഷികം വിപുലമായി ആഘോഷിക്കുന്നില്ല. പകരം ആശയം എല്ലാവരിലും എത്തിക്കാനാണ് ശ്രമിക്കുന്നത്.

ആദിശങ്കരന് കാലടിയിൽ ഉചിതമായ സ്മാരകമോ വലിയ ക്ഷേത്രമോ ഇല്ല. കേരളം ലോകത്തിന് നൽകിയ വലിയ സംഭാവനയാണ് ശങ്കരാചാര്യർ. അദ്ദേഹത്തിന് ജന്മനാട്ടിൽ സ്മാരകം വേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചുവെന്നും ഗവർണർ വ്യക്തമാക്കി.

Story Highlights : Rajendra arlekar on pahalgam attack

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top