Advertisement

കൊവിഡ് 19: ഏഷ്യ ഇലവൻ-ലോക ഇലവൻ പരമ്പര റദ്ദാക്കിയേക്കും

March 10, 2020
2 minutes Read

ലോക വ്യാപകമായി കൊവിഡ് 19 വൈറസ് ബാധ പകരുന്ന സാഹചര്യത്തിൽ ഏഷ്യ ഇലവൻ-ലോക ഇലവൻ ടി-20 പരമ്പര റദ്ദാക്കിയേക്കുമെന്ന് സൂചന. താരങ്ങൾ പരമ്പരയിൽ പങ്കെടുക്കാൻ തയ്യാറായേക്കില്ലെന്നും അതുകൊണ്ട് തന്നെ മത്സരങ്ങൾ മാറ്റി വെക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഏഷ്യ ഇലവനു വേണ്ടി നായകൻ വിരാട് കോലി, മൊഹമ്മദ് ഷമി, ശിഖർ ധവാൻ, കുൽദീപ് യാദവ് എന്നീ നാല് ഇന്ത്യൻ താരങ്ങൾ കളിക്കുമെന്ന് ബിസിസിഐ അറിയിച്ചിരുന്നു. ബംഗ്ലാദേശ് രാഷ്ട്രപിതാവ് സെയിഖ് മുജീബു റഹ്മാൻ്റെ നൂറാം ജന്മദിന വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരമ്പരയായിരുന്നു ഇത്. ലോക ഇലവനെതിരെ നടക്കുന്ന ടി-20 പരമ്പരയിൽ രണ്ട് മത്സരങ്ങളാണ് ഉണ്ടായിരുന്നത്. അടുത്ത മാസം 18, 21 തീയതികളിൽ ധാക്കയിലെ ഷേർ ഇ ബംഗ്ലാ സ്റ്റേഡിയത്തിൽ മത്സരങ്ങൾ നടത്താനായിരുന്നു തീരുമാനം. ഐസിസിയുടെ ടി-20 അംഗീകാരവും ഈ പരമ്പരയ്ക്ക് ലഭിച്ചിരുന്നു.

എം എസ് ധോണി, വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്പ്രിത് ബുംറ, ഹാർദിക് പാണ്ട്യ, രവീന്ദ്ര ജഡേജ, ഭുവനേശ്വർ കുമാർ എന്നീ അഞ്ചു താരങ്ങളെ പരമ്പരയിൽ കളിക്കാൻ അനുവദിക്കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം തള്ളിയ ബിസിസിഐ നാലു താരങ്ങളെ നൽകാമെന്ന് അറിയിക്കുകയായിരുന്നു.

ഇന്ത്യൻ താരങ്ങൾക്കൊപ്പം ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും ഏഷ്യൻ ഇലവനിൽ അണിനിരക്കും. എന്നാൽ പാകിസ്താൻ സൂപ്പർ ലീഗ് നടക്കുന്നതിനാൽ പാക് താരങ്ങൾ ഈ മത്സരങ്ങളിൽ കളിക്കില്ല.

Story Highlights: Asian eleven world eleven t-20 series likely to be cancelled

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top