Advertisement

കൊവിഡ് 19: സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, സ്‌ക്രീനിംഗ് എന്നിവ നിര്‍ത്തിവച്ചതായി നോര്‍ക്ക

March 10, 2020
Google News 1 minute Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ പരിശീലനം/സ്‌ക്രീനിംഗ് എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്ന് നോര്‍ക്ക അറിയിച്ചു. പൊതുപരിപാടികള്‍ ഒഴിവാക്കണമെന്നുള്ള ആരോഗ്യവകുപ്പിന്റെ ജാഗ്രതാ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ഈ മാസം 12 മുതല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, നോര്‍ക്ക പുനരധിവാസ പദ്ധതി (NDPREM), സാന്ത്വന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലനം/സ്‌ക്രീനിംഗ് എന്നിവയും ഉണ്ടായിരിക്കുന്നതല്ല.

സംസ്ഥാനത്ത് നിലവില്‍ 14 പേര്‍ക്കാണ് കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വിവിധ ജില്ലകളിലായി 1495 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1236 പേര്‍ വീടുകളിലും 259 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

Story Highlights: NORKA Roots, coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here