Advertisement

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ഹുവാന്‍ നഗരം സന്ദര്‍ശിച്ചു

March 10, 2020
Google News 2 minutes Read

കൊവിഡ് 19 ന്റെ പ്രഭവകേന്ദ്രമായ ഹുവാന്‍ നഗരം ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് സന്ദര്‍ശിച്ചു. ചൈനയിലെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന സന്ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് നടപടി.
കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്തിന് ശേഷം ഇതാദ്യമായാണ് ചൈനീസ് പ്രസിഡന്റ് വുഹാന്‍ സന്ദര്‍ശിക്കുന്നത്. ഐസലേഷനില്‍ കഴിയുന്ന വുഹാന്‍ നിവാസികളുമായി നേരിട്ട് സംവദിച്ച പ്രസിഡന്റ് കൊറോണയെ നേരിടാന്‍ 10 ദിവസം കൊണ്ട് പണികഴിപ്പിച്ച ഹുവോഷെന്‍ ആശുപത്രിയും സന്ദര്‍ശിച്ചു. ആശുപത്രിയിലെ സൗകര്യങ്ങള്‍ വിലയിരുത്തിയ അദ്ദേഹം ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച്ചയും നടത്തി.

ചൈനയില്‍ വൈറസ് പടരുന്നതില്‍ ഗണ്യമായി കുറവുണ്ടായ സാഹചര്യത്തിലാണ് ഷീ ജിന്‍പിങ് വുഹാന്‍ സന്ദര്‍ശനമെന്നത് ശ്രദ്ധേയമാണ്. ഇന്ന് 19 പുതിയ കേസുകള്‍ മാത്രമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ചൈനയിലെ വൈറസ് ബാധ ഏറെകുറെ നിയന്ത്രണവിധേയമാണെന്ന ആത്മവിശ്വാസം രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം അന്താരാഷ്ട്ര സമൂഹത്തിന് കൂടി നല്‍കുക, എന്നതാണ് പ്രസിഡന്റിന്റെ വുഹാന്‍ സന്ദര്‍ശനത്തിലൂടെ ചൈനീസ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇതുവരെ 80,754 പേര്‍ക്കാണ് ചൈനയില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 3,136 പേര്‍ മരണത്തിന് കീഴടങ്ങി.

 

Story Highlights- Chinese President Xi Jinping, visited Huan City, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here