രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം 61 ആയി

രാജ്യത്ത് 15 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 61 ആയി. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ വകുപ്പ് അതീവ ജാഗ്രത നിര്‍ദേശം നല്‍കി. ചെന്നൈയില്‍ രോഗലക്ഷണങ്ങളും രണ്ട് മലയാളികളെ ഐസോലെഷന്‍ വാര്‍ഡില്‍ പ്രവേശപ്പിച്ചു.
കേരളത്തില്‍ എട്ടും, കര്‍ണാടകയില്‍ നാലും, പുനെയില്‍ മൂന്ന് പേര്‍ക്കുമാണ് ഇന്ന് രാജ്യത്ത് കൊവിഡ് 19 ബാധ സ്ഥിരീകരിച്ചത്. പൂനെയില്‍ ഇന്നലെ സ്ഥിരീകരിച്ചയാളുടെ കുട്ടിക്കും, ഇയാള്‍ സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവര്‍ക്കും, സഹയാത്രക്കാരനുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധിതരുമായി ഇടപഴകിയ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലാണ്.
രോഗലക്ഷണങ്ങളുമായി ചെന്നൈയില്‍ രണ്ട് മലയാളികളെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. മധുരയിലും, കോയമ്പത്തൂരിലും ജോലി ചെയ്യുന്ന ഇവര്‍ ഇറ്റലി, മലേഷ്യ എന്നിവിടങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളിലാണ് മടങ്ങിയെത്തിയത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ മ്യാന്‍മാര്‍ അതിര്‍ത്തിയിലെ രണ്ട് ഗേറ്റുകള്‍ അടച്ചു.
വിദേശത്ത് നിന്ന് വരുന്നവരെ രാജ്യത്തെ വിമാനത്താവളങ്ങളില്‍ കര്‍ശനമായി പരിശോധിക്കുന്നുണ്ട്. ഇറാനില്‍ കുടുങ്ങിയ 58 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചു. ഇവരെ ഗാസിയാബാദിലെ ഹിന്‍ടന്‍ വ്യോമതാവളത്തിലെ കരുതല്‍ കേന്ദ്രത്തിലേക്ക് മാറ്റി. ദൗത്യസംഘത്തില്‍ ഉള്‍പ്പെട്ട എല്ലാവരെയും അഭിനന്ദിച്ച വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, അവശേഷിക്കുന്ന ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും അറിയിച്ചു.
Story Highlights- covid 19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here