കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരം കടന്നു

കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. ഇറ്റലിയിലാണ് കഴിഞ്ഞ ദിവസങ്ങളിലായി ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത്. 463 പേരാണ് ഇറ്റലിയില്‍ ഇതുവരെ മരിച്ചത്. അതേസമയം ചൈനയില്‍ മരിച്ചവരുടെ എണ്ണം 3,136 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 97 പേരാണ് കൊവിഡ് 19 മൂലം ഇറ്റലിയില്‍ മരിച്ചത്. ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം ഒന്‍പതിനായിരം കടന്നു. രാജ്യം മുഴുവന്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തി. അതേസമയം, ചൈനയില്‍ മരണനിരക്ക് ഏറെ കുറഞ്ഞിട്ടുണ്ട്. ചൈനയില്‍ എണ്‍പതിനായിരത്തിലധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചപ്പോള്‍ മരണസംഖ്യ 3,136 ആണ്.

ഇറാനില്‍ മരണസംഖ്യ 291 ആയി. 7,161 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇറാനില്‍ 70,000 തടവുകാരെ മോചിപ്പിച്ചു. ദക്ഷിണ കൊറിയയില്‍ 54 പേര്‍ മരിച്ചപ്പോള്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 7513 ആയി.

അമേരിക്കയില്‍ മരിച്ചവരുടെ എണ്ണം 24 ആയപ്പോള്‍ ഫ്രാന്‍സില്‍ മരണസംഖ്യ 25 ആയി. അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 525 ഉം ഫ്രാന്‍സില്‍ 1,412 ഉം ആണ്. ഫ്രാന്‍സില്‍ സാംസ്‌കാരിക മന്ത്രിക്കും രോഗം സ്ഥിരീകരിച്ചു. സ്‌പെയിനില്‍ 28 പേരും ബ്രിട്ടനില്‍ അഞ്ച് പേരും നെതര്‍ലന്റ്‌സില്‍ മൂന്ന് പേരും ജപ്പാനില്‍ ഒന്‍പത് പേരുമാണ് കൊവിഡ് 19 മൂലം മരിച്ചത്. ഓസ്‌ട്രേലിയയിലെ രോഗബാധിതരുടെ എണ്ണം 100 ആയി. 104 രാജ്യങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top