കൊവിഡ് 19: ലാ ലിഗ മത്സരങ്ങൾ അടഞ്ഞ സ്റ്റേഡിയത്തിൽ നടത്തുമെന്ന് സൂചന

ലോക വ്യാപകമായി കൊവിഡ് 19 വൈറസ് ബാധ വ്യാപിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ സ്പെയിനിലെ ലാ ലിഗ മത്സരങ്ങൾ അടഞ്ഞ സ്റ്റേഡിയത്തിൽ നടത്തുമെന്ന് സൂചന. സ്പാനിഷ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏപ്രിൽ മൂന്ന് വരെയുള്ള സീരി എ മത്സരങ്ങൾ നിർത്തിവെക്കാൻ ഇറ്റാലിയൻ ഫുട്ബോൾ തീരുമാനിച്ചതിനു പിന്നാലെയാണ് സ്പെയിൻ ഈ തീരുമാനം എടുത്തത്.
സ്പെയിനിൽ 1204 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 15 ദിവസത്തേക്ക് രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ സ്പെയിൻ ഭരണകൂടം തീരുമാനിച്ചിരുന്നു.
കൊറോണ ബാധയെ തുടർന്ന് ഇറ്റലിയിലെ എല്ലാ കായിക മത്സരങ്ങളും ഒരു മാസത്തേക്ക് നിർത്തി വെക്കാൻ ഇറ്റാലിയൻ ഭരണകൂടം തീരുമാനിച്ചിരുന്നു. അടച്ചിട്ട സ്റ്റേഡിയത്തിൽ നടത്താം എന്നായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, പിന്നീട് മത്സരങ്ങൾ മാറ്റിവെക്കാൻ തീരുമാനിക്കുകയായിരുന്നു. ഏപ്രിൽ മൂന്നിനകം സ്ഥിതിഗതികൾ നിയന്ത്രണവിധേയമായില്ലെങ്കിൽ ലീഗ് റദ്ദാക്കുന്നതും പരിഗണനയിലുണ്ട്.
നേരത്തെ, ഏഷ്യൻ ടീമുകളുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ മാറ്റി വെക്കാൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചിരുന്നു. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുടെ യോഗ്യതാ മത്സരങ്ങളാണ് മാറ്റിവച്ചത്. ഇത് സംബന്ധിച്ചുള്ള അറിയിപ്പ് അതാത് ഫുട്ബോൾ ഫെഡറേഷനുകൾക്ക് ലഭിച്ചിട്ടുണ്ട്.
Story Highlights: LaLiga could be behind closed doors from coming weekend
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here