കൊവിഡ് 19: ഇന്‍ഫോപാര്‍ക്കില്‍ മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവയുടെ വില്പനയില്‍ വന്‍ കൊള്ള

കൊറോണയുടെ പശ്ചാത്തലത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ മാസ്‌ക്ക്, സാനിറ്റൈസര്‍ എന്നിവയുടെ വില്പനയില്‍ വന്‍ കൊള്ള. രണ്ട് രൂപയുടെ മാസ്‌കിന് 25 രൂപയും, സാനിറ്റൈസറിന് കുറഞ്ഞ വില 150 രൂപയുമാണ്. പരാതിപ്പെടാന്‍ ഇടമില്ലെന്ന് ടെക്കികള്‍ പറയുന്നു. കാക്കനാട് ഇന്‍ഫോപാര്‍ക്കിലെ അതുല്യ ബില്‍ഡിംഗിലുള്ള കടയിലാണ് വന്‍ കൊള്ള നടക്കുന്നത്.

മാസ്‌ക്കിന് ഇവിടെ ഈടാക്കുന്നത് 25 രൂപയാണ്. 30 രൂപയ്ക്ക് ലഭിക്കേണ്ട സാനിറ്റൈസറിന് 90 രൂപ വരെ നല്‍കണം. മാസ്‌ക്കിന് പഴയ വില രണ്ട് രൂപയായിരുന്നെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 25 രൂപയ്‌ക്കെ വില്‍ക്കാന്‍ കഴിയൂ എന്നും കടക്കാര്‍ പറയുന്നു. ഇതേ കുറിച്ച് ആരോടും പരാതി പറയാന്‍ പോലും കഴിയാത്ത സാഹചര്യത്തിലാണ് ടെക്കികള്‍. എറണാകുളം ജില്ലയില്‍ മറ്റിടങ്ങളിലേയും സ്ഥിതി ഇത് തന്നെയാണ്.

Story Highlights: coronavirus, Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു
കർഫ്യു രാത്രി 9 മുതൽ രാവിലെ 5 വരെ
മാളുകളും തീയറ്ററുകളും രാത്രി 7 വരെ മാത്രം
വർക്ക് ഫ്രം ഹോം നടപ്പിലാക്കും
സ്വകാര്യ ട്യൂഷൻ ഒഴിവാക്കും
Top