ഇറ്റലിയിൽ 45 മലയാളികൾ കുടുങ്ങിക്കിടക്കുന്നു; നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്ത് നൽകി

ഇറ്റലിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയാതെ 45 മലയാളികൾ റോമിലെ വിമാനത്താവളത്തിൽ കുടുങ്ങി. ഇന്ത്യയിലേക്ക് തിരികെ പോകാൻ അനുമതി നൽകില്ലെന്നാണ് ഇറ്റാലിയൻ അധികൃതർ ഇവരെ അറിയിച്ചത്. ഇന്ത്യാ ഗവൺമെന്റിന്റെ അനുമതി ലഭിക്കാതെ യാത്രക്കാരെ തിരികെ വിടില്ലെന്നാണ് ഇറ്റാലിയൻ അധികൃതർ യാത്രക്കാരെ അറിയിച്ചത്.

രോഗലക്ഷണമുള്ളവർ ആരും കൂടെയില്ലെന്ന് ഇവർ ട്വന്റിഫോറിനോട് പറഞ്ഞു. കൊറോണയില്ലെന്ന സർട്ടിഫിക്കറ്റി ലഭിച്ചാൽ മാത്രമേ ഇവർക്ക് ഇന്ത്യയിലേക്ക് മടങ്ങാൻ സാധിക്കുകയുള്ളു. അതുകൊണ്ട് എംബസി ഡോക്ടറുടെ സഹായം ലഭ്യമാക്കണമെന്ന് ഇവർ ട്വന്റിഫോറിലൂടെ ആവശ്യപ്പെട്ടു. സംഘത്തിൽ ഗർഭിണികളും കുഞ്ഞുങ്ങളുമുണ്ട്. 15 മണിക്കൂറായി ഭക്ഷണവും വെള്ളവും ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. നാട്ടിലെത്തിയാൽ വീട്ടിൽ നിരീക്ഷണത്തിന് തയാറാണെന്നും ഇവർ വ്യക്തമാക്കി.

അതേസമയം, ഇവരെ നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് അഭ്യർത്ഥിച്ച് മുഖ്യമന്ത്രി കേന്ദ്രത്തിന് കത്ത് നൽകിയിട്ടുണ്ട്.

Story Highlights- coronavirus,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top