തിരുവനന്തപുരത്ത് പക്ഷികള്‍ കൂട്ടമായി ചത്തനിലയില്‍

തിരുവനന്തപുരത്ത് വിവിധയിടങ്ങളില്‍ പക്ഷികള്‍ കൂട്ടമായി ചത്തനിലയില്‍. ഇന്ന് രാവിലെ കാരോട് പഞ്ചായത്തില്‍ കാക്കളെയും ഉച്ചയോടെ എംഎല്‍എ ഹോസ്റ്റല്‍ പരിസരത്ത് കൊക്കുകളെയും ചത്തനിലയില്‍ കണ്ടെത്തി ആറ്റിങ്ങലിന് സമീപം, ആഴൂരിലെ കായല്‍തീരത്ത് കൃഷ്ണപരുന്തുകളെയും കാക്കളെയും ഇന്നലെ കൂട്ടമായി ചത്തനിലയില്‍ കണ്ടെത്തിയിരുന്നു. ചത്ത പക്ഷികളില്‍ നിന്ന് ശേഖരിച്ച സാംപിളുകള്‍ പാലോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീലേക്ക് പരിശോധനയ്ക്കായി അയച്ചു. നാളെ രാവിലെയോടെ ഫലം ലഭിക്കും.
അതേസമയം, കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്ന്കേന്ദ്ര സംഘം വ്യക്തമാക്കി. നിലവില്‍ മനുഷ്യരിലേക്ക് പടരുന്ന സാഹചര്യമില്ല. കോഴിക്കോട് കാരമൂലയില്‍ വവ്വാലുകളെ ചത്ത സംഭവത്തില്‍ പരിശോധന ഫലം ലഭിച്ച ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്ന് സംഘം അറിയിച്ചു. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകള്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു കേന്ദ്ര സംഘത്തിന്റെ പ്രതികരണം.
Story Highlights- birds found dead, Thiruvananthapuram, bird flu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here