Advertisement

കൊവിഡ് 19: 42 പേർ ആലുവ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ

March 11, 2020
1 minute Read

ഇറ്റലിയിൽ നിന്നെത്തിയ 42 പേരെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ രണ്ടരയോടെ ദോഹ വഴിയെത്തിയ സംഘത്തെ മുൻകരുതലിന്റെ ഭാഗമായാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

ഇറ്റലിയിൽനിന്ന് എത്തുന്നവരുടെ പരിശോധനാ ഫലങ്ങൾ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷനിൽ വയ്ക്കണമെന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഘത്തിലുള്ളവർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ല.പരിശോധനയിൽ ഫലം നെഗറ്റീവ് എന്ന് കണ്ടെത്തിയാൽ മാത്രമേ ഇവരെ വീടുകളിലേക്ക് പോകാൻ അനുവദിക്കുകയുള്ളു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിൽ രോഗം ബാധിച്ചവരുടെ എണ്ണം 14 ആയി. പത്തനംതിട്ടയിൽ ഏഴ് പേർക്കും കോട്ടയത്ത് നാല് പേർക്കും എറണാകുളത്ത് മൂന്ന് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1495 പേരായെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു. ഇവരിൽ 259 പേർ ആശുപത്രിയിലാണ്.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആളുകൾ കൂടുന്നയിടങ്ങൾ ഒഴിവാക്കാൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് മുതൽ തിയറ്ററുകൾ അടച്ചിടും. മാർച്ച് 31 വരെയാണ് തിയറ്ററുകൾ അടച്ചിടുക. എൽഡിഎഫും പൊതുപരിപാടികൾ മാറ്റിവച്ചിട്ടുണ്ട്.

Story Highlights- Corona Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top