Advertisement

ഡല്‍ഹി കലാപം : കേന്ദ്ര സര്‍ക്കാറിനും പൊലീസിനും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് അമിത് ഷാ

March 11, 2020
1 minute Read

ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാറിനും പൊലീസിനും വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കലാപങ്ങളില്‍ ഗൂഢാലോചന ഉണ്ടായിട്ടുണ്ട്. കലാപം പടരാതിരിക്കാന്‍ പ്രയത്‌നിച്ച പൊലീസിന്റെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. രണ്ട് ഐസ് ബന്ധമുള്ളവരെയും സഹായം നല്‍കിയ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായും അമിത് ഷാ പറഞ്ഞു. മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്‌സഭയില്‍ നിന്ന് ഇറങ്ങി പോയി.

36 മണിക്കൂറിനുള്ളില്‍ കലാപം നിയന്ത്രണ വിധേയമാക്കി. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വേണ്ടി ഒരുക്കിയ വിരുന്നില്‍ പങ്കെടുക്കാതെ സ്ഥിതിഗതികള്‍ നേരിട്ട് നിരന്തരം വിലയിരുത്തുകയായിരുന്നു എന്ന് അമിത് ഷാ പറഞ്ഞു. 100 കലാപകാരികളെ കണ്ടെത്തിയിട്ടുണ്ടെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും അമിത് ഷാ വ്യക്തമാക്കി.

അതേസമയം, പ്രസ്താവനയില്‍ പ്രതിഷേധിച്ച് പ്രതിപഷ അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങി പോയി. രാജ്യം കത്തുമ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തിയെ പോലെയാണ് ഡല്‍ഹി കലാപ സമയത്ത്  പ്രധാനമന്ത്രി പെരുമാറിയതെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരി കുറ്റപ്പെടുത്തി. ട്രംപിന്റെ സന്ദര്‍ശന വേളയില്‍ ഉണ്ടായ കലാപം ലോകത്തിന് മുന്നില്‍ രാജ്യം തലകുനിക്കാന്‍ ഇടയാക്കിയെന്ന് പികെ കുഞ്ഞാലിക്കുട്ടിയും ജനാധിപത്യത്തിന്റെ നാല് തൂണുകളും തകര്‍ന്നു എന്ന്  എഎം ആരിഫും പറഞ്ഞു. നാളെയാണ് രാജ്യസഭ ഡല്‍ഹി കലാപം ചര്‍ച്ച ചെയ്യുക.

 

Story Highlights-  delhi riots, amit shah

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top