Advertisement

കൂടത്തായി: നാല് മൃതദേഹങ്ങളിൽ സയനൈഡ് സാന്നിധ്യമില്ല; രാസപരിശോധനാ ഫലം പുറത്ത്

March 11, 2020
1 minute Read

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ നാല് മൃതദേഹങ്ങളിൽ സയനൈഡ് സാന്നിധ്യമില്ലെന്ന് പ്രാഥമിക രാസപരിശോധന ഫലം. ഇതുവരെ സയനൈഡ് ആംശം കണ്ടെത്തിയത് റോയ് തോമസ്, സിലി എന്നിവരുടെ മൃതദേഹങ്ങളിൽ മാത്രമാണ്. മുഖ്യപ്രതി ജോളിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാനിരിക്കെയാണ് രാസപരിശോധന ഫലം പുറത്തുവന്നത്

അന്നമ്മ തോമസ്, ടോം തോമസ്, മാത്യു മഞ്ചാടിയിൽ, ആൽഫൈൻ എന്നിവരുടെ മൃതദേഹങ്ങളിലാണ് സയനൈഡ് സാനിധ്യം നെഗറ്റീവായത്. അന്നമ്മയ്ക്ക് വളർത്തു മൃഗങ്ങൾക്ക് നൽകുന്ന വിഷം നൽകിയും, ബാക്കി അഞ്ച് പേർക്ക് സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തിൽ ആരോപിച്ചിരുന്നത്. എന്നാൽ അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ ചോദ്യം ചെയ്യുന്നതാണ് രാസപരിശോദന ഫലം.

മൃതദേഹങ്ങൾക്ക് ആറ് മുതൽ പതിനേഴര കൊല്ലം വരെ പഴക്കമുള്ളതിനാൽ വിദഗ്ധ പരിശോധന നടത്താൻ അനുമതി ആവശ്യപ്പെട്ട് അന്വേഷണ സംഘം താമരശേരി മുൻസിഫ് കോടതിയിൽ അപേക്ഷ നൽകി. ഹൈദരാബാദിലെ വിദഗ്ധ പരിശോധനയും നെഗറ്റീവായാൽ വിദേശ ലബോറട്ടറികളുടെ സഹായവും തേടിയേക്കും.

story highlights- koodathayi murder case, jolly joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top