Advertisement

കൊവിഡ് 19: ഖത്തറില്‍ ഒറ്റദിവസം രോഗം സ്ഥിരീകരിച്ചത് 238 പേര്‍ക്ക്; എല്ലാവരും പ്രവാസികള്‍

March 11, 2020
Google News 1 minute Read

ഖത്തറില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. ഒറ്റ ദിവസംകൊണ്ട് 238 പേര്‍ക്കാണ് ഖത്തറില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗ ബാധ സംശയത്തെ തുടര്‍ന്ന് ഇവരെല്ലാം നിരീക്ഷണത്തിലായിരുന്നു. ഇതോടെ കൊറോണ വൈറസ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ഖത്തറില്‍ 262 ആയി.

നേരത്തെ മൂന്ന് പ്രവാസികള്‍ക്ക് ഖത്തറില്‍ രോഗം സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന എല്ലാവരെയും നിരീക്ഷണത്തിലാക്കിയത്. ഇവര്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും ഇവര്‍ക്കെല്ലാം മതിയായ ചികിത്സ നല്‍കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

അതേസമയം, ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചവരെ നേരത്തെ തന്നെ നിരീക്ഷണത്തിലാക്കിയതിനാല്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കം ഉണ്ടായിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Story Highlights: coronavirus, Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here