Advertisement

കൊവിഡ്-19; പ്രതിരോധ മാസ്‌ക്കുകൾ നിർമിക്കുമെന്ന് ജയിൽ വകുപ്പ്

March 12, 2020
1 minute Read

കൊവിഡ്- 19 പ്രതിരോധത്തിനായി മാസ്‌ക്കുകൾ നിർമിക്കുമെന്ന് ജയിൽ വകുപ്പ്. മാസ്‌ക്കുകളുടെ ദൗർലഭ്യം മൂലമാണ് ജയിൽ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ചുള്ള നിർദേശം ജയിൽ സൂപ്രണ്ടുമാർക്ക് കൈമാറി. കൊവിഡ്-19നെ പ്രതിരോധിക്കാനുള്ള അടിസ്ഥാന മാർഗങ്ങളാണ് മാസ്‌ക്കും, സാനിറ്റൈസറുകളും. എന്നാൽ മാസ്‌ക്കുകളുടെ വില അഞ്ച് രൂപയിൽ നിന്ന് 20 രൂപയാക്കി ഉയർത്തിയാണ് പല വ്യാപാര സ്ഥാപനങ്ങളും വിൽക്കുന്നത്. സാനിറ്റൈസറുകളുടെ വിൽപനയിലും അമിതവില ഈടാക്കുന്നതായി പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് 16 കേസുകളാണ് മധ്യകേരളത്തിൽ മാത്രം ലീഗൽ മെട്രോളജി രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് സ്ഥാപനങ്ങൾക്കെതിരെ പിഴ ഈടാക്കിയിട്ടുണ്ട്.

Read Also: ഡോണൾഡ് ട്രംപിനൊപ്പം ഭക്ഷണം കഴിച്ച ബ്രസീൽ ഉദ്യോഗസ്ഥന് കൊറോണയെന്ന് റിപ്പോർട്ട്

ഇത്തരത്തിൽ വിൽപന നടത്തിയ മെഡിക്കൽ ഷോപ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. 16 കേസുകളാണ് മിന്നൽ പരിശോധനയുടെ ഭാഗമായി രജിസ്റ്റർ ചെയ്തത്. 121 വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. കൊച്ചിയിൽ മാത്രം പത്ത് കേസുകൾ രജിസ്റ്റർ ചെയ്തു. കൊച്ചിക്ക് പുറമേ, ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിലും പരിശോധന നടത്തിയിരുന്നു. പരാതികൾ വർധിച്ച സാഹചര്യത്തിൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പരിശോധന കൂടുതൽ കർശനമാക്കാനാണ് ലീഗൽ മെട്രോളജി അതോറിറ്റിയുടെ തീരുമാനം.

 

coronavirus, jail department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top