Advertisement

രാജ്യത്ത് 10 പേർക്കു കൂടി കൊവിഡ് 19; ആകെ എണ്ണം 67 ആയി

March 12, 2020
Google News 1 minute Read

രാജ്യത്ത് പത്ത് പേർക്ക് കൂടി പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചതോടെ അസുഖബാധിതരുടെ ആകെ എണ്ണം 67 ആയി. മഹാരാഷ്ട്രയിൽ രണ്ട് ഡൽഹിയിലും രാജസ്ഥാനിലും ഓരോരുത്തർക്കും വീതമാണ് ബുധനാഴ്ച രോഗം സ്ഥിരീകരിച്ചത്. ഏപ്രിൽ 15 വരെ ഇന്ത്യ സന്ദർശിക്കാനുള്ള വീസക്ക് കർശന നിയന്ത്രണവുമുണ്ട്. അനിവാര്യ സാഹചര്യങ്ങളിൽ ഒഴികെ ഇന്ത്യക്കാർ വിദേശ സന്ദർശനം ഒഴിവാക്കണമെന്നും കേന്ദ്രസർക്കാർ നിർദേശിച്ചു.

കൊവിഡ് 19 വൈറസ് പടരുന്നത് തടയുന്നതിനുള്ള മുൻകരുതലിൻ്റെ ഭാഗമായി ഇന്ത്യയിലേക്കുള്ള എല്ലാ വീസകളും കേന്ദ്രസർക്കാര്‍ താത്കാലികമായി നിര്ത്തി വച്ചു. നയതന്ത്ര, ഔദ്യോഗിക, യു എന്‍/രാജ്യാന്തര സംഘടനകള്‍, തൊഴില്‍, പ്രോജക്ട് തുടങ്ങിയ എല്ലാ വീസകളും ഏപ്രില്‍ 15 വരെ റദ്ദാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ആണ് വ്യക്തമാക്കിയത്. മാർച്ച് 13 മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. വൈറസ് വ്യാപകമായ രാജ്യങ്ങളില്‍ നിന്നുള്ളവർക്ക് വീസ നൽകുന്നത് ഇന്ത്യ നേരത്തെ റദ്ദാക്കിയിരുന്നു.

അതേസമയം രോഗം പടരുന്ന നിരക്ക് പരിശോധിച്ച കേന്ദ്ര ആരോഗ്രമന്ത്രാലയം നിയന്ത്രണങ്ങൾ തൃപ്തികരമാണെന്ന് വിലയിരുത്തി. രോഗബാധ തടയാനുള്ള പ്രതിരോധ പ്രപർത്തനങ്ങൾ രാജ്യത്ത് ഊർജ്ജിതമായി പുരോഗമിക്കുകയാണ്. രോഗലക്ഷണങ്ങൾ കാട്ടിയ രണ്ട് മലയാളികളെ തമിഴ്നാട്ടിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ രാജാജി ഗവ. ആശുപത്രി ഐസൊലേഷൻ വാർഡിൽ പുനലൂർ സ്വദേശിയും കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജിൽ തൃശൂർ സ്വദേശിയും ചികിത്സയിൽ കഴിയുകയാണ്. മധുരയിൽ ജോലിചെയ്യുന്ന പുനലൂർ സ്വദേശി ഇറ്റലി, സ്വിറ്റ്സർലൻഡ് സന്ദർശനത്തിനുശേഷം തിരിച്ചെത്തിയതായിരുന്നു. മലേഷ്യയിൽനിന്ന് കോയമ്പത്തൂരിലെത്തിയ തൃശൂർ സ്വദേശിയെ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിലെ പ്രത്യേക വാർഡിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇരുവരുടെയും രക്തസാമ്പിളുകൾ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ദുബൈയിൽനിന്ന് ചെന്നൈയിലെത്തിയ നാഗപട്ടണം സ്വദേശിയെ രോഗലക്ഷണത്തെ തുടർന്ന് രാജീവ് ഗാന്ധി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കർണ്ണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, മധ്യപ്രദേശ്, ഉത്തർ പ്രദേശ്, ഡൽഹി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായ് അയ്യായിരത്തോളം ആളുകളെ നിരിക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.

Story Highlights: covid 19 affected number rises to 67 in india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here