Advertisement

കൊവിഡ് 19; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സംസ്ഥാന സർക്കാർ

March 12, 2020
0 minutes Read

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് 3313 പേരാണ് നിരീക്ഷണത്തിലുള്ളത്.

കൊവിഡിനെതിരെ സംസ്ഥാനത്ത് അതീവജാഗ്രത തുടരുകയാണ്. വിവിധ ജില്ലകളിലായി 3,313 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3020 പേർ വീടുകളിലും 293 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1179 സാംമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 889 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. 213 സാമ്പിളുകളുടെ ഫലം ഇനിയും ലഭിക്കാനുണ്ട്. പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടയത്തെ വൃദ്ധദമ്പതികളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമായി തുടരുന്നു.

കളമശേരിയിൽ ചികിത്സയിലുള്ള മൂന്നു വയസുകാരന്റെയും മാതാപിതാക്കളുടെയും ആരോഗ്യനിലയിലും ആശങ്കവേണ്ടെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ അറിയിച്ചു.

തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ സാമ്പിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. പബ്ലിക് ഹെൽത്ത് ലാബ്, തൃശൂർ മെഡിക്കൽ കോളജ്, രാജീവ് ഗാന്ധി ബയോ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ പരിശോധനയ്ക്കായി കേന്ദ്രത്തോട് അനുമതി തേടി. കൊവിഡ് 19 ബാധിത രാജ്യങ്ങളിൽ നിന്നും കൂടുതൽ പേർ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top