Advertisement

കൊവിഡ് 19; രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും എപ്പിഡമിക്ക് ഡിസിസ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ

March 12, 2020
Google News 1 minute Read

കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളെയും എപ്പിഡമിക്ക് ഡിസിസ് ആക്ടിന്റെ പരിധിയിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തrരുമാനിച്ചു. സാംക്രമിക രോഗങ്ങൾ പടരുമ്പോൾ രോഗനിയന്ത്രണത്തിന് സർക്കാർ സ്വീകരിക്കുന്ന മാർഗങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്നവരെ നിയമം മൂലം നേരിടുകയാണ് ആക്ടിന്റെ ലക്ഷ്യം.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നിരീക്ഷണത്തിലുള്ളവർ നിയന്ത്രണങ്ങൾ ലംഘിച്ച് പൊതുസമൂഹത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്ത്രമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കൈമറി.

1897 ലെ എപ്പിഡമിക് ഡിസിസ് ആക്ട് സാംക്രമിക രോഗങ്ങൾ പടരുമ്പോൾ കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് രോഗനിയന്ത്രണത്തിന് പ്രത്യേക അധികാരം നൽകുന്ന നിയമമാണ്. രോഗ നിർമാർജനത്തിനൊ പ്രതിരോധത്തിനോ ഉള്ള സർക്കാർ നടപടികളെയോ ഉത്തരവുകളെയോ ലംഘിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ചുള്ള നടപടികൾ സ്വീകരിക്കാൻ നിയമം സർക്കാരുകളെ അധികാരപ്പെടുത്തുന്നു.

ഐപിസി സെക്ഷൻ 188 അടക്കമുള്ള വകുപ്പുകൾ പ്രകാരം ഉള്ള തടവും പിഴയും ആണ് നിയമ ലംഘകരെ ഇത് പ്രകാരം കാത്തിരിക്കുന്നത്. രാജ്യത്ത് കോവിഡ് 19 ഭീതി വിതയ്ക്കുന്ന സാഹചര്യത്തിൽ നിയമം പ്രാബല്യത്തിൽ വരുത്താൻ കേന്ദ്ര സർക്കാർ തീരുമാനിക്കുകയായിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടടി പ്രിതി സുതൻ ഇത് സംബന്ധിച്ച ഉത്തരവ് ഇന്നലെ എല്ലാ സംസ്ഥാനങ്ങൾക്കും കൈമാറി.

കൊവിഡ് 19 പ്രതിരോധത്തിന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ ചുരുക്കം ചില ആളുകൾ പ്രതിരോധം സൃഷ്ടിക്കാൻ ശ്രമിച്ച വിവരം റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിലാണ് തീരുമാനം. നിയമം പ്രാബല്യത്തിൽ വന്ന സാഹചര്യത്തിൽ എയർപോർട്ടുകളിൽ അടക്കം എല്ലാവരും നിർദേശിക്കപ്പെടുന്ന ആരോഗ്യ പരിശോധനകൾക്ക് നിർബന്ധമായും വിധേയരാകണം. ഇതിന് തടസം നിൽക്കുന്ന പക്ഷം ആരെയും എപ്പിഡമിക് ഡിസിസ്സ് കൺ ട്രോൾ ആക്ടിലെ വ്യവസ്ഥകൾ പ്രകാരം അധികാരികൾക്ക് അറസ്റ്റ് ചെയ്യാം.

Story highlight: Covid 19, Epidemic Disease Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here