കൊവിഡ് 19: ഇന്ത്യയുള്‍പ്പെടെ 39 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി

കൊവിഡ് 19 പശ്ചാത്തലത്തില്‍ 39 രാജ്യങ്ങളിലേക്ക് താത്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി സൗദി. സര്‍ക്കാര്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ നിന്നുള്ളവരെ പുതിയ അറിയിപ്പുണ്ടാകുന്നത് വരെ സൗദിയില്‍ പ്രവേശിപ്പിക്കില്ല.
കൊവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ടവരെല്ലാം ഐസൊലേഷന്‍ വാര്‍ഡുകളില്‍ ആണെന്നും ഇവരുമായി ഇടപഴകിയവരെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് മുഹമ്മദ് അല്‍ അബ്ദാലി പറഞ്ഞു. എണ്ണൂറോളം പേരാണ് നിരീക്ഷണത്തിലുള്ളത്. ഇത് ആയിരം കടക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രാലയം അറിയിച്ചു.
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് സൗദി റദ്ദാക്കിയത്. ഇന്ത്യക്ക് പുറമേ പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പൈന്‍സ്, യൂറോപ്യന്‍ യൂണിയന്‍, സ്വിറ്റ്‌സര്‍ലന്റ്, സുഡാന്‍, ഇത്യോപ്യ, എറിത്രിയ, കെനിയ, ജിബൂട്ടി, സൊമാലിയ എന്നീ രാജ്യങ്ങളിലേക്കും യാത്രാവിലക്കുണ്ട്.
സൗദിയില്‍ നിന്ന് നാട്ടില്‍ പോകാന്‍ റീ എന്‍ട്രിയോ, എക്‌സിറ്റ് വീസയോ നേടിയവര്‍ക്ക് രാജ്യം വിടാന്‍ 72 മണിക്കൂര്‍ വരെ സമയം അനുവദിച്ചിട്ടുണ്ട്.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here