കൊവിഡ് 19: രോഗം സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയുടെ റൂട്ട് മാപ്പ് ഇന്ന് പുറത്തിറക്കും

കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ച കണ്ണൂര്‍ സ്വദേശിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇയാളുടെ ഭാര്യയെയും അമ്മയെയും ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ദുബായില്‍ ടാക്‌സി ഡ്രൈവറായിരുന്ന കണ്ണൂര്‍ സ്വദേശിഈമാസം അഞ്ചിനാണ്സ്‌പൈസ് ജെറ്റില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിയത്. വിമാനത്തില്‍ ഒന്നിച്ച് യാത്ര ചെയ്തവരെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. അമ്മയ്ക്കും ഭാര്യക്കും മകനും അമ്മാവനുമൊപ്പം ടാക്‌സിയിലാണ് ഇദ്ദേഹം കണ്ണൂരിലേക്ക് വന്നത്. മലപ്പുറം ജില്ലയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു.
ഏഴാം തീയതിയാണ്അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ മറ്റൊരു ബന്ധുവിനൊപ്പം കാറില്‍ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്. ഒരു സ്വകാര്യ ആശുപത്രിയില്‍ പോയ ശേഷമാണ് മെഡിക്കല്‍ കോളജിലേക്ക് പോയത്. പത്താം തീയതി വരെ ഇവിടെ നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ ഇയാളോട് പിന്നീട് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചു.
ഈമാസം 10 മുതല്‍ വീട്ടില്‍ കഴിയുകയായിരുന്നു. ഏഴാം തീയതി നല്‍കിയ സാംപിളിന്റെ റിസള്‍ട്ടാണ് പോസിറ്റീവായത്. ഇയാള്‍ ഇപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നില്ല.ഇയാള്‍ എവിടെയൊക്കെ പോയെന്നതിന്റെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും ഡിഎംഒയും അടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡും രൂപീകരിച്ചിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഇന്ന് പ്രത്യേക യോഗവും ചേരും.
Story Highlights: coronavirus, Covid 19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here